ആഗോള സാങ്കേതികവിദ്യാ കമ്പനിയായ ആമസോൺ 16,000 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു.

ന്യൂയോർക്ക് ;ആഗോള സാങ്കേതികവിദ്യാ കമ്പനിയായ ആമസോൺ 16,000 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു.

നിർമിതബുദ്ധിയുടെ വരവിനുശേഷം 3 മാസത്തിനുള്ളിൽ ഇതു രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണ്. ഒക്ടോബറിൽ 14,000 പേരെ പിരിച്ചുവിട്ടിരുന്നു.പിരിച്ചുവിടുന്നവർക്ക് പുതിയ ജോലി കണ്ടെത്തുന്നതു വരെ 3 മാസം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് സീനിയർ വൈസ് പ്രസിഡന്റ് ബെത് ഗലേറ്റി പറഞ്ഞു.
2023 ൽ കമ്പനി 27,000 പേരെ പിരിച്ചുവിട്ട് ജോലിക്കാരുടെ എണ്ണം ക്രമീകരിച്ചിരുന്നു.യുഎസിൽ സമീപകാലത്ത് പുതിയ ജോലികൾ കുറഞ്ഞുവരികയാണ്. കഴിഞ്ഞ മാസം 50,000 പേർക്കു മാത്രമാണ് പുതിയ ജോലികൾ ലഭിച്ചത്.
നവംബറിൽ ഇത് 56,000 ആയിരുന്നു. 30,000 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് വമ്പൻ കമ്പനിയായ യുപിഎസ് കഴിഞ്ഞ ദിവസം അറിയിച്ചു. 15% ജോലികൾ കുറയ്ക്കുമെന്ന് പിന്ററസ്റ്റും അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !