തൃശൂർ;മദ്യപാനവുമായി ബന്ധപ്പെട്ട് പുതിയ നിയമം വന്നിട്ടുണ്ടെന്നും ഇതുപ്രകാരം, ഇനിമുതൽ ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താക്കന്മാർ മദ്യപിച്ചാൽ ജയിലിൽ പോകേണ്ടി വരുമെന്നുമുള്ള അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ, പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം... ഇനി മദ്യപിക്കാനും ഭാര്യ സമ്മതിക്കണം. പുതിയ നിയമം അനുസരിച്ച് ഭാര്യയുടെ സമ്മതം കൂടാതെ മദ്യപിച്ചാൽ ജയിലിൽ പോകേണ്ടി വരും.മൂന്ന് വർഷം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്’ എന്ന അവകാശവാദത്തോടെയാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം കീവേർഡുകളുടെ പരിശോധനയിൽ ഭാരതീയ ന്യായ സംഹിതയിൽ (BNS)ഇത്തരമൊരു വകുപ്പുള്ളതായി കണ്ടെത്തിയില്ല. മദ്യപാനം എന്നത് നിയമം മൂലം നിരോധിക്കപ്പെട്ട ഒന്നല്ല (സംസ്ഥാന നിയമങ്ങൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഒഴികെ). മദ്യപിച്ചു എന്ന കാരണത്താൽ മാത്രം ഒരാൾക്കെതിരെ കേസെടുക്കാൻ നിയമമില്ല.
എന്നാൽ ഒരാൾ മദ്യപിച്ച ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയോ, മാനസികമായി പീഡിപ്പിക്കുകയോ, ജീവനു ഭീഷണിയാകുന്ന രീതിയിൽ പെരുമാറുകയോ ചെയ്താൽ അത് കുറ്റകരമാണെന്ന് ന്യായ സംഹിതയിൽ വ്യക്തമാക്കുന്നുണ്ട്.2024 ജൂലൈ 1 മുതൽ നിലവിൽ വന്ന ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 85, 86 എന്നിവയാണ് സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരതകളെക്കുറിച്ച് പരാമർശിക്കുന്നത്. ഇത് പഴയ ഐപിസി സെക്ഷൻ 498A-ക്ക് പകരമുള്ളതാണ്.ഒരു സ്ത്രീയെ അവളുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുന്നത് ശിക്ഷാർഹമാണെന്ന് ഇതിൽ പറയുന്നു. നിയമത്തിന്റെ പൂർണരൂപം കേന്ദ്ര ഗസറ്റിൽ ലഭ്യമാണ്. ഭാര്യയോട് മദ്യപിച്ച് 'ക്രൂരത' കാണിച്ചാൽ മാത്രമാണ് മൂന്ന് വർഷം വരെ തടവ് ലഭിക്കുന്നത്.
ഭാര്യയുടെ സമ്മതം മദ്യപിക്കാൻ വേണമെന്ന് നിയമം പറയുന്നില്ല. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട നിയമങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത്. ലഭ്യമായ വിവരങ്ങളിൽനിന്ന്, പുതിയ നിയമം അനുസരിച്ച് ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് മദ്യപിച്ചാൽ ജയിലിൽ പോകേണ്ടി വരുമെന്നുമുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.