പാലാ ;അന്തിനാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈവർഷത്തെ തിരുവുത്സവം ദേശത്തിന്റെ ഉത്സവമായി ആഘോഷിക്കുവാൻ നാം ഒരുങ്ങുകയാണ്.
മംഗളസ്വരൂപനായ ശ്രീമഹാദേവൻ പാർവ്വതി സമേതനായി കുടികൊള്ളുന്നതും ദേവചൈതന്യം സമ്പുഷ്ടമായി ലഭിക്കുന്നതുമായ അന്തിനാട് ശ്രീമഹാദേവക്ഷേത്രത്തിലെ തന്നാണ്ടത്തെ തിരുവുത്സവം ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളി ഇല്ലത്ത് ബ്രഹ്മശ്രീ മാധവൻ നമ്പൂതിരിയുടെയും മേൽശാന്തി കലമ്പിള്ളി ഇലത്ത് ബ്രഹ്മശ്രീ കേശവൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ 2026 ഫെബ്രുവരി 9 (1201 മകരം 26) തിങ്കളാഴ്‌ച കൊടിയേറി 2026 ഫെബ്രുവരി 16 തിങ്കളാഴ്‌ച (1201 കുംഭം 04) ആറാട്ടോടുകൂടി സമാപിക്കുന്നതുമാണ്.ഒരു മഹാക്ഷേത്രത്തിൻ്റെ യശസ്സിന് അനുയോ ജ്യമായ രീതിയിലും ക്ഷേത്ര കലകൾക്ക് പ്രാധാന്യം ലഭിക്കുന്ന തരത്തിലുമാണ് കലാപരിപാടികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.തിരുവുത്സവത്തിന്റെ വിജയകരമായ നടത്തി പിന് സുമനസ്സുകളായ ഭക്തജനങ്ങളുടെ സന്മനസ്സും സഹായസഹകരണങ്ങളും സാന്നിദ്ധ്യവും ഉണ്ടാവണമെന്ന് തിരുവുത്സവ കമ്മിറ്റിക്ക് വേണ്ടി ജനറൽ കൺവീനർ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.