വസായ് : സനാതന ഹിന്ദു ധർമ്മസഭയുടെ ആറാമത് ഹിന്ദമഹാസമ്മേളനത്തിന് വസായ് വെസ്റ്റിലെ ശബരിഗിരി അയ്യപ്പക്ഷേത്രത്തിൽ ഇന്ന് ( ശനി) തിരിതെളിയും.
ഗോപൂജ, നാമജപം, വേദപാരായണം, നാരായണീയ മഹാപർവ്വം, കുത്തിയോട്ടപാട്ട് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഇത്തവണത്തെ ഹിന്ദു മഹാസമ്മേളനം. മഹാമണ്ഡലേശ്വർ സ്വാമി സദാനന്ദ ബെൻ മഹാരാജിൻ്റെ നേതൃത്വത്തിലാണ് ഗോപൂജ. ബൃന്ദ പ്രഭുവും സംഘവുമാണ് നാമജപ പാരായണം. സത്യസായി സേവാ കേന്ദ്രം പാൽഘർ ജില്ല വേദപാരായണം നടത്തും. വി രാധാകൃഷ്ണൻ നായരും സംഘവുമാണ് കുത്തിയോട്ടം അവതരിപ്പിക്കുന്നത്.
രാവിലെ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലുള്ള ഗണപതി ഹോമത്തോടെ പരിപാടികൾ ആരംഭിക്കും ചെങ്കോട്ട് കോണം ശ്രീരാമദാസാശ്രമം മഠാധിപതി ശക്തി ശാന്താനന്ദ മഹർഷി ഹിന്ദു മത സമ്മേളനം ഉൽഘാടനം ചെയ്യും. ചടങ്ങിൽ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി, മഹാകാൽ ബാബ (ഭൈരവ് അഘാഡ ഹരിദ്വാർ) സദാനന്ദ് ബെൻ മഹാരാജ് ജുന അഘാഡ, സംഗമേശാനന്ദ സരസ്വതി, സ്വാമി ഹനുമദ്പാദാനന്ദ സരസ്വതി ( ശ്രീ ആഞ്ജനേയാശ്രമം ചെറുകോട്,
വണ്ടൂർ, മലപ്പുറം) സ്വാമി ഭാരതാനന്ദ സരസ്വതി, ശാന്തിദാസൻ ബദ്ബരി ആശ്രമം ബദരിനാഥ്, സ്വാമി നിർഭയാനന്ദ ചിന്മയ മിഷൻ വസായ്, ശ്രീരാജ് നായർ വിശ്വഹിന്ദുപരിഷത്ത് ദേശീയ വക്താവ് തുടങ്ങിയ സന്യാസ വര്യൻമാരും ഹിന്ദുസംഘടനാ പ്രതിനിധികളും പങ്കെടുക്കും. ധനുമാസത്തിലെ തിരുവാതിര പ്രമാണിച്ച് ചന്ദ്രപ്രഭ ആർട്സ് തിരുവാതിരക്കളി അവതരിപ്പിക്കും.തുടർന്ന് നാരായണീയ മഹാപർവ്വം രാവിലെ 10 മണി മുതൽ നടക്കും ( നാരായണീയം ഗ്രൂപ്പുകളുടെ കൂട്ടായ്മ) മുംബൈ നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും നാരായണീയം ഗ്രൂപ്പുകൾ പങ്കെടുക്കും.
അദ്ധ്യക്ഷ ഗുരുമാത ശ്രീമതി നന്ദിനി ടീച്ചർ.മുഖ്യ പ്രഭാഷണം സ്വാമിനി സംഗമേശാനന്ദ സരസ്വതി .ധനുമാസത്തിലെ തിരുവാതിര പ്രമാണിച്ച് അന്ന് തിരുവാതിക്കളിയും ഉപവാസ വിഭവവും ക്രമീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും നേപ്പാളിൽ നിന്ന് നേരിട്ടെത്തിച്ച പൂജിച്ച രുദ്രാക്ഷം വിതരണം ചെയ്യും
നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും ഗുരുസ്വാമിമാരെ ചടങ്ങിൽ ആദരിക്കും. സമ്മേളനത്തിൽ ഇതാദ്യമായി ഗോപൂജ ഉണ്ടായിരിക്കും. വൈകുന്നേരം സന്യാസി ശ്രേഷ്ഠൻമാരെ വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ പൂർണ്ണ കുംഭം നൽകി ഘോഷയാത്രയായി വേദിയിലേക്ക് ആനയിക്കും തുടർന്ന് യതി പൂജ നടക്കും. സമാപന സമ്മേളനത്തെ സന്യാസി വര്യൻമാരും ആചാര്യൻമാരും അഭി സംബോധന ചെയ്യും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.