ന്യൂഡൽഹി ;വിദ്യാഭ്യാസ, നൈപുണ്യം മേഖലകളിലെ തൊഴിലാളികൾക്കെല്ലാം നേട്ടമാകുന്നതാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പിട്ട മൊബിലിറ്റി ധാരണാപത്രം. വ്യാപാരക്കരാർ നൽകുന്ന നേട്ടങ്ങൾക്കു പുറമേയാണ് ഈ മേഖലയിലും ധാരണയാകുന്നത്.
ഇയു അംഗരാജ്യങ്ങളുടെ താൽപര്യങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചാകും ഇതു സാധ്യമാകുകയെങ്കിലും ഇന്ത്യയ്ക്കു നേട്ടമാകുമെന്നു തന്നെയാണു വിലയിരുത്തൽ.ഐടി, ഐടി ഇതര മേഖല, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ വിവിധ സേവന മേഖലയിൽ യൂറോപ്യൻ യൂണിയനിൽ ഇന്ത്യയ്ക്കു കൂടുതൽ അവസരം ലഭിക്കുമെന്നാണു കരുതുന്നത്. തൊഴിലവസരങ്ങളും കൂടുതലായി ലഭിക്കും. പഠിക്കാൻ യൂറോപ്യൻ രാജ്യങ്ങളിലേക്കു പോകുന്നർക്കു പോസ്റ്റ് വർക്ക് സ്റ്റഡി വീസ (പഠനശേഷം ജോലിക്കു വേണ്ടി നിശ്ചിതകാലം തുടരാൻ അനുവദിക്കുന്നത്) ലഭ്യമാക്കുന്നതുൾപ്പെടെ ഇതിന്റെ ഭാഗമാകും.പഠനശേഷം ഒരു വർഷം വരെ ജോലി ചെയ്യാൻ കഴിയുന്ന തരത്തിലാകും ഇതു ലഭ്യമാക്കുകയെന്നാണു സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകേണ്ടതുണ്ട്. ഷെൻഗൻ വീസയുടെ നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള തീരുമാനവും നേട്ടമാകും. ഇയുവിന്റെ വീസ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. രേഖകളുടെ പരിശോധന ഉൾപ്പെടെ വേഗത്തിലാക്കാനും വ്യാജ വീസ പ്രശ്നങ്ങൾ നേരിടാനും സാധിക്കുമെന്നു വിലയിരുത്തുന്നു. വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ തുടങ്ങിയവരുടെ കൈമാറ്റം ശക്തിപ്പെടുത്താനുള്ളതാണു മറ്റൊരു ധാരണ.യൂറോപ്യൻ യൂണിയന്റെ നൈപുണ്യ ശേഷി വികസനത്തിനുള്ള ‘യൂണിയൻ ഓഫ് സ്കിൽസ്’, ഇറാസ്മസ് പ്ലസ്, മേരി ക്യൂറി ആക്‌ഷൻസ് (എംഎസ്‌സിഎ) തുടങ്ങിയ വിവിധ സ്കോളർഷിപ് പദ്ധതികളിൽ ഇന്ത്യക്കാർക്കു കൂടുതൽ അവസരം ലഭിക്കും. ഉന്നത വിദ്യാഭ്യാസം, വൊക്കേഷനൽ വിദ്യാഭ്യാസം മേഖലകളിലെ സഹകരണം, സംയുക്ത കോഴ്സുകൾ, സാറ്റലൈറ്റ് ക്യാംപസുകൾ, വിദേശ ഭാഷാപരിശീലനത്തിനുള്ള കേന്ദ്രങ്ങൾ എന്നിവയും ഇയു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ കോഴ്സുകൾക്ക് ഇയു രാജ്യങ്ങളിൽ അംഗീകാരം ഉൾപ്പെടെയുള്ള നേട്ടങ്ങളും ലഭിക്കും.യൂറോപ്യൻ യൂണിയനിൽ ഇന്ത്യക്കാർക്ക് ഇനി സുവർണ്ണകാലം...!
0
ബുധനാഴ്ച, ജനുവരി 28, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.