ഫ്ലോറിഡ ; പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുവതിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് രംഗത്ത്.
15 വയസ്സുള്ള മകനുമായാണ് രണ്ടാനമ്മയായ നഴ്സ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ഈ കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അലക്സിസ് വോൺ യേറ്റ്സിൽ (35) നിന്നാണ് ഭർത്താവ് ഡേവിഡ് യേറ്റ്സ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്.നേരത്തെ സസ്പെൻഡ് ചെയ്തിരുന്ന മെഡിക്കൽ ലൈസൻസ്, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അധികൃതർ റദ്ദാക്കി. ഇതോടെ ഇനി അലക്സിസ് വോൺ യേറ്റ്സിന് നഴ്സായി പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. 2024ൽ ഭർത്താവ് ഡേവിഡ് വീട്ടിലെത്തിയപ്പോൾ മകനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭാര്യയെ കണ്ടെത്തുകയായിരുന്നു.
തന്നെ രണ്ടാനമ്മ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായി കുട്ടി മൊഴി നൽകി. സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാൽ വിവരം അറിഞ്ഞ കുടുംബാംഗങ്ങളിൽ ഒരാൾ കുട്ടിയുടെ സുരക്ഷയെ കരുതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിക്ക് കോടതി ശിക്ഷ വിധിക്കുന്നതിനിടെ കുട്ടിയുടെ അമ്മ അലക്സിസ് വോൺ യേറ്റ്സിനെ ‘പീഡോഫൈൽ’ എന്ന് വിളിച്ചിരുന്നു. 2017ലാണ് അലക്സിസ് വോൺ യേറ്റ്സ് ഡേവിഡും വിവാഹിതരായത്. ഇരുവർക്കും മുൻബന്ധങ്ങളിൽ നിന്ന് കുട്ടികളുണ്ട്. കൂടാതെ ഈ ബന്ധത്തിലും ഇവർക്ക് രണ്ട് കുട്ടികളുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.