പാലായിൽ ഭർതൃപിതാവിനെ പരിചരിക്കാൻ എത്തിയ മെയിൽ നഴ്സ് വ്യാപാരസ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

പാലാ ;ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് വ്യാപാരസ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി.

പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്.

പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്. ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ ഹോം നഴ്സ‌് പകൽ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും അതു കുടിച്ചു മയക്കത്തിലായ തന്നെ പീഡിപ്പിച്ചെന്നുമാണു പരാതി. വീട്ടിൽ താമസിച്ചാണ് മെയിൽ നഴ്സ് ഭർതൃപിതാവിനെ പരിചരിച്ചിരുന്നത്.

പീഡനം നടന്നതിനെ തുടർന്ന് ഇയാളെ ജോലിയിൽനിന്നും പറഞ്ഞുവിട്ടിരുന്നു.നഴ്സിനു പുറമെ ഭർത്താവിന്റെ സുഹൃത്തായ മറ്റൊരാളും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. പരാതിയിൽ കേസെടുത്തതായും പ്രതികൾ ഒളിവിലാണെന്നും പാലാ ഡിവൈഎസ്പി കെ.സദൻ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !