വർക്കല: പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 77-മത് റിപ്പബ്ലിക് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് ദേശീയപതാക ഉയർത്തി. സ്കൂൾ മാനേജിങ് ഡയറക്ടർ ഷിനോദ്.എ റിപ്പബ്ലിക്ദിന സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ലൗലി സനൽ ഭരണഘടനയുടെ ആമുഖം വായിച്ചു. ആതിര എസ്.എസ് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ അക്കാദമിക് കോർഡിനേറ്റർ ബിജികല, മറ്റു അധ്യാപക അനധ്യാപകരായ ലെസി സെൻ, സരിത, ലക്ഷ്മി സന്തോഷ്, ഗീന, രശ്മി, പ്രിൻസ്, ശ്രുതി, സ്മൃതി, ജലജാംബിക, സോജി, അനന്തു , അരുൺ, റഫീഖ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം, റിപ്പബ്ലിക്ദിന പ്രശ്നോത്തരി, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയും ദിനാചരണ പരിപാടികളുടെ ഭാഗമായി നടന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.