തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഇടതുപക്ഷമല്ലെന്നും എന്നാൽ, ജയിലിൽ കയറ്റിയത് എൽഡിഎഫ് ആണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ. കെ. ശൈലജ.
സോണിയ ഗാന്ധിക്കൊപ്പം സ്വർണം കട്ടവരും വാങ്ങിയവരും നിൽക്കുന്ന ചിത്രം പുറത്തുവന്നതിനേക്കുറിച്ച് ചർച്ചവരുമെന്ന് കരുതിയാണ് കോൺഗ്രസ് സഭയിൽ ചർച്ചയ്ക്ക് തയ്യാറാകാതിരുന്നതെന്നും അവർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ശൈലജ.ഇന്ന് ഒരു അടിയന്തര പ്രമേയം കൊണ്ടുവരാമായിരുന്നല്ലോ.ശബരിമലയിലെ സ്വർണകൊള്ളയുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് കേരള നിയമസഭകത്ത് ചർച്ച ചെയ്യാമായിരുന്നല്ലോ. അടിയന്തര പ്രമേയം കൊണ്ടുവന്നത് ഗവൺമെന്റ് അനുവദിക്കും ചർച്ച ചെയ്യുമെന്നും അവർക്കറിയാം. അതുകൊണ്ട് അവർ പിൻവാങ്ങി. അടിയന്തര പ്രമേയം പോലും അവതരിപ്പിക്കാതെ സഭ സ്തംഭിപ്പിക്കാൻ ശ്രമിച്ചെന്നും ശൈലജ പറഞ്ഞു.ശബരിമലയിലെ കാര്യങ്ങളെല്ലാം എല്ലാവർക്കും അറിയാം. പാരഡികൾ പലതും ഇറങ്ങുന്നുണ്ട്. പോറ്റിയെ അറസ്റ്റ് ചെയ്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. പോറ്റിയെ ശബരിമലയിൽ കേറ്റിയത് എൽഡിഎഫ് അല്ല. സ്വർണം കട്ട ആളും സ്വർണം വാങ്ങിയ ആളും കോൺഗ്രസിന്റെ സമുന്നതരായ നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്, നമ്പർ 10 ജൻപഥിൽ.
സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത ഒരിടത്ത് അപ്പോയിൻമെന്റ് കിട്ടണമെങ്കിൽ, മാസങ്ങളോ വർഷമോ കാത്തുനിൽക്കേണ്ടുന്ന ഒരിടത്ത്, പോറ്റിക്കും സ്വർണം വാങ്ങിയ ആൾക്കും ഒരുമിച്ച് അവിടെ സന്ദർശിക്കാൻ അവസരം കിട്ടി എന്നതും ശ്രദ്ധിക്കേണ്ടതല്ലേ. ഇതെല്ലാം ചർച്ചക്ക് വിധേയമാകുമെന്ന് യുഡിഎഫിന് നന്നായി അറിയാം. ശൈലജ പറഞ്ഞു. ഞങ്ങൾക്ക് ഒന്നും ഒളിച്ചു വെക്കാനില്ല. നിയമസഭയിൽ ചർച്ച വരട്ടെ. അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞത്. ഞങ്ങൾ എല്ലാവരും അതിനുവേണ്ടി നിലകൊള്ളുന്നവരാണ്.
കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണം അംഗീകരിക്കുകയും ആ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അവിടെ ആരൊക്കെ ഇതിൽ പങ്കാളികളാണോ അവരൊക്കെ ശിക്ഷിക്കപ്പെടണം എന്നാണ് ഗവൺമെന്റ് കരുതുന്നത്. ശൈലജ വ്യക്തമാക്കി. ഓർമ്മിക്കുക, പോറ്റിയെ കേറ്റിയത് ഇടതുപക്ഷമല്ല, പോറ്റിയെ ജയിലിൽ കേറ്റിയത് ഇടതുപക്ഷമാണ്.അത് മറച്ചുവെച്ചുകൊണ്ട് ഇടതുപക്ഷത്തിനെതിരേ ശബരിമല പ്രശ്നംവെച്ച് ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിച്ചാൽ അത് വിലപ്പോവില്ല. അത് ചർച്ചക്ക് വന്നാൽ യുഡിഎഫിന് പരാജയമായിരിക്കും ഉണ്ടാവുക. ഞങ്ങൾ നടത്തിയ വികസന ക്ഷേമപ്രവർത്തനങ്ങളുടെ വേലിയേറ്റത്തിൽ പ്രതിപക്ഷത്തിന് നിലതെറ്റുകയാണ്. ജനങ്ങളുടെ മുമ്പാകെ അവർക്ക് പറയാൻ ഒന്നുമില്ലെന്നും ശൈലജ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.