സ്‌പെയിനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു,39 പേർ മരിച്ചതായും നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ട്

മാഡ്രിഡ് ; സ്‌പെയിനില്‍ രണ്ട് ഹൈസ്പീഡ് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 39 പേർ മരിച്ചതായി റിപ്പോര്‍ട്ട്.

നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം  6.40നാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. കോര്‍ഡോബയ്ക്കടുത്തുള്ള അഡാമുസില്‍ നടന്ന അപകടത്തില്‍ നിരവധിപേര്‍ രാത്രി വൈകിയു ട്രെയിനുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലാഗയില്‍ നിന്നും മാഡ്രിഡിലേക്കുള്ള ട്രെയിനും ഹുവേലയിലേക്കുള്ള ട്രെയിനും തൊട്ടടുത്ത പാളങ്ങളിലൂടെ സഞ്ചരിക്കുന്നതനിടെ  പാളം തെറ്റി തമ്മില്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. നൂറിലധികം പേരെ ഗുരുതരമായ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, അതിൽ 25 പേരുടെ നില അതീവ ഗുരുതരമാണെന്നും സ്പാനിഷ് ഗതാഗത മന്ത്രി അറിയിച്ചു.

ഇരു ട്രെയിനുകളിലുമായി നാനൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരു ഭൂമികുലുക്കം സംഭവിച്ചതുപോലെയുള്ള അനുഭവമായിരുന്നു എന്നാണ് അപകടം നടക്കുന്ന സമയത്ത് ട്രെയിനില്‍ ഉണ്ടായിരുന്ന, റേഡിയോ നാഷണല്‍ ഡി എസ്പാനയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സാല്‍വഡോര്‍ ജിമെനെസ് പറഞ്ഞത്. അപകടം നടന്ന ഉടന്‍ തന്നെ ട്രെയിന്‍ ജീവനക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും, ഉടനടി അപകടത്തില്‍ പെട്ടവര്‍ക്ക് സഹായം ലഭ്യമാക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.നിരവധി ആംബുലന്‍സുകളും മൊബൈല്‍ ഐസിയുകളും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.


പ്രദേശത്തെ ഏഴ് ഫയര്‍‌സ്റ്റേഷനില്‍ നിന്നുള്ള ജീവനക്കാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. പ്രദേശവാസികളും, രക്ഷാപ്രവര്‍ത്തനത്തിന് നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു പതിറ്റാണ്ടിനിടെ സ്പെയിനിൽ നടക്കുന്ന ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഇന്നലെയുണ്ടായത്. 2013ൽ സ്പെയിനിൽ ഹൈസ്പീഡ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 80 പേർ മരിച്ചിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !