തൃശ്ശൂർ; റെയിൽവേ സ്‌റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ 300 ബൈക്കുകളാണ് അഗ്നിക്കിരയായത്.
ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ബൈക്കുകൾക്ക് പുറമെ ട്രാക്ക് പരിശോധനയ്ക്കും ബോഗികൾ വലിച്ചിടാനും ഉപയോഗിക്കുന്ന എൻജിനും ഭാഗികമായി കത്തിയിരുന്നു. നിമിഷനേരം കൊണ്ട് കത്തിയമർന്ന ബൈക്കുകളുടെ നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകളാണ് ഇപ്പോൾ വാഹന ഉടമകളെ അലട്ടുന്ന പ്രധാന പ്രശ്‌നം.വാഹനങ്ങൾ ഭൂരിപക്ഷവും പൂർണമായി കത്തിപ്പോയതിനാൽ നഷ്ടപരിഹാരത്തിന് എങ്ങനെ ശ്രമിക്കുമെന്ന ആശങ്ക ഉടമകൾക്കുണ്ട്.ഷാസി നമ്പർ ഉപയോഗിച്ച് വേണ്ടിവരും വാഹനങ്ങൾ തിരിച്ചറിയാൻ. ഇൻഷുറൻസ് ആനുകൂല്യത്തിനും ഇതു മാത്രമാകും തെളിവ്, ഇരുചക്രവാഹനങ്ങളായതിനാൽ വണ്ടികളിൽ പലതിനും തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ തുച്ഛമായ സംഖ്യയേ നഷ്ടപരിഹാരമായി ലഭിക്കാനിടയുള്ളൂ.സാധാരണ നിലയിൽ പുതിയ ബൈക്കുകൾക്കും സ്‌കൂട്ടറുകൾക്കുമാണ് ഫസ്റ്റ് പാർട്ടി ഇൻഷുറൻസ് ഉണ്ടാകാറുള്ളത്. ഇത്തരക്കാർക്ക് ഭേദപ്പെട്ട നഷ്ടപരിഹാരത്തുക ലഭിച്ചേക്കും. അൽപ്പം പഴക്കം ചെന്ന വാഹനങ്ങളാണെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയായിരിക്കും ഉണ്ടാകുക. അതുകൊണ്ടുതന്നെ വാഹനം നഷ്ടപ്പെട്ട ഉടമയ്ക്ക് നഷ്ടപരിഹാരം ഒന്നും ലഭിക്കാനുള്ള സാധ്യതകൾ ഇല്ലെന്നാണ് വിലയിരുത്തലുകൾ.
ബൈക്കുകൾ കത്തിനശിച്ചത് റെയിൽവേയുടെയും പാർക്കിങ് കരാറുകാരന്റെയും അനാസ്ഥമൂലമാണെന്നാണ് ടു വീലർ അസോസിയേഷന്റെ ആരോപണം. പാർക്കിങ് ഏരിയയിലെ അപാകങ്ങളെക്കുറിച്ച് അസോസിയേഷൻ പല തവണ അധികൃതരെ അറിയിച്ചിരുന്നു. പാർക്കിങ് ഏരിയയിൽ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ആറുമാസംമുമ്പ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല. റെയിൽവേയുടെ വൈദ്യുതി ലൈനിൽനിന്ന് നിർബന്ധമായും പാലിക്കേണ്ട അകലം ഷെഡ്ഡിന് ഉണ്ടായിരുന്നില്ല. ഹൈ പവർ ഇലക്ട്രിക് ലൈനിന് താഴെയാണ് ബൈക്കുകൾ നിർത്തിയിരുന്നത്.ആയിരത്തോളം ബൈക്കുകൾ നിർത്തിയിടുന്ന സ്ഥലത്ത് പ്രവർത്തനക്ഷമമായ അഗ്‌നിരക്ഷാ ഉപകരണങ്ങളുണ്ടായിരുന്നില്ല. കത്തിനശിച്ച ബൈക്കുകളുടെ ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെടുക്കണമെന്നും ടു വീലർ അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു. ബൈക്കുകൾ സൂക്ഷിച്ചിരുന്ന ഷെഡ്ഡിനോടു ചേർന്നാണുള്ള വൈദ്യുതലൈനിൽനിന്ന് ഷോർട്ട് സർക്കിറ്റ് മൂലം താഴെ നിർത്തിയിരുന്ന ബൈക്കിന് മുകളിൽ വിരിച്ചിരുന്ന ഷീറ്റിലേക്ക് തീപ്പൊരി വീഴുകയും ബൈക്ക് കത്തുകയുമായിരുന്നുവെന്നാണ് പാർക്കിങ് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാർ പറയുന്നത്.
അതേസമയം നിർത്തിയിട്ടിരുന്ന ബൈക്കിന്റെ കാർബറേറ്ററിന്റെ ഭാഗത്തുനിന്ന് പുക ഉയരുകയും ഇത് കെടുത്താൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തീ പടരുകയുമാണുണ്ടായതെന്ന് ദൃക്സാക്ഷികളും പറയുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.