പുണെ: തന്നെയും മാതാപിതാക്കളെയും ബോധരഹിതരാക്കിയ ജോലിക്കാരൻ വീട്ടിൽ മോഷണം നടത്തിയെന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ ആരോപണത്തിൽ പുണെ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബാനേർ റോഡിലെ ബംഗ്ലാവിൽ നടന്ന സംഭവത്തെക്കുറിച്ച് ശനിയാഴ്ച രാത്രിയാണ് അവർ പൊലീസിനെ അറിയിച്ചത്. അതേസമയം, വ്യാജരേഖയുണ്ടാക്കി സിവിൽ സർവീസ് നേടിയെന്ന ആരോപണത്തിൽ സർവീസിൽനിന്നു പുറത്താക്കപ്പെട്ട പൂജ ഖേദ്കർ, ഇതുവരെ രേഖാമൂലം പരാതി നൽകുകയോ മോഷ്ടിക്കപ്പെട്ടതായി അവകാശപ്പെടുന്ന വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്നു പൊലീസ് അറിയിച്ചു.തന്നെയും മാതാപിതാക്കളായ ദിലീപിനെയും മനോരമയെയും നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരൻ ലഹരിമരുന്ന് നൽകി ബോധരഹിതരാക്കിയെന്നും കെട്ടിയിട്ട ശേഷം മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നെന്നുമാണു പൂജയുടെ ആരോപണം.
ബോധം തെളിഞ്ഞപ്പോൾ മറ്റൊരു ഫോൺ ഉപയോഗിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു.കഴിഞ്ഞവർഷം നവിമുംബൈയിൽ വച്ചു കാറിൽ ട്രക്ക് ഉരഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ട്രക്ക് ഡ്രൈവറെ തട്ടിക്കൊണ്ടുപോയ കേസിൽ പൂജയുടെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.