ലൈംഗിക അതിക്രമം ചെയ്തശേഷം യുവതിയെ ജീവനോ‍ടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തിൽ വിധി നാളെ

പത്തനംതിട്ട ∙ യുവതിയെ ലൈംഗിക അതിക്രമം ചെയ്തശേഷം ജീവനോ‍ടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി കോട്ടാങ്ങൽ പുളിമൂട്ടിൽ നസീർ (46) കുറ്റക്കാരനെന്ന് കണ്ടെത്തി.

പത്തനംതിട്ട അഡിഷനൽ ജില്ലാക്കോടതി (1) ശിക്ഷ നാളെ വിധിക്കും.  മല്ലപ്പള്ളി കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിളാണ് (26) കൊല ചെയ്യപ്പെട്ടത്. കൊലപാതകം, ലൈംഗിക അതിക്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഭർത്താവുമായി പിരിഞ്ഞ് ആൺസുഹൃത്തിനൊപ്പം താമസിക്കുകയായിരുന്ന ടിഞ്ചുവിനെ തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ആദ്യം സംശയിച്ചിരുന്നത് ആൺസുഹൃത്തിനെ 2019 ഡിസംബർ 15ന് ആയിരുന്നു ടിഞ്ചു കൊലചെയ്യപ്പെട്ടത്. 22 മാസത്തിനുശേഷം പ്രതി പിടിയിലായത് ക്രൈംബ്രാഞ്ച് അന്വേഷണത്തെ തുടർന്നാണ്. 

ടിഞ്ചുവിനൊപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് ടിജിൻ ജോസഫിനെയാണ് (37) ലോക്കൽ പൊലീസ് ആദ്യം സംശയിച്ചിരുന്നത്. ചോദ്യം ചെയ്യാനായി വിളിപ്പിച്ച ശേഷം ടിജിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അന്നത്തെ പെരുമ്പെട്ടി എസ്ഐ ഷരീഫിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കുൾപ്പെടെ ടിജിൻ നൽകിയ പരാതികളെ തുടർന്നാണ്, ടിഞ്ചുവിന്റെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം 2020 ഫെബ്രുവരിയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.

അസ്വാഭാവിക മരണത്തിനാണ് പെരുമ്പെട്ടി പൊലീസ് കേസെടുത്തിരുന്നത്.വഴിത്തിരിവായത് നിർണായക തെളിവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ യുവതിയുടെ ശരീരത്തിൽ 53 മുറിവുകളുള്ളതായും ക്രൂരമായ പീഡനത്തിനിരയായിയെന്നും കണ്ടെത്തിയിരുന്നു. യുവതിയുടെ നഖത്തിനിടയിൽ നിന്നും ലഭിച്ച രക്തമുൾപ്പെടെയുള്ളവ കേസിൽ പ്രധാന വഴിത്തിരിവായി.  

സാംപിൾ ശാസ്ത്രീയ പരിശോധനക്ക് ഫോറെൻസിക് ലാബിലയച്ചതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തി അന്വേഷണം തുടർന്നു.   അജ്ഞാതനായ ഒരാളുടെ ഡിഎൻഎയുടെ സാന്നിധ്യം കണ്ടെത്തിയത് അന്വേഷണസംഘത്തെ പ്രതിയിലേക്ക് അടുപ്പിക്കുകയായിരുന്നു. സംശയത്തിലുള്ളവരുടെ രക്തസാംപിൾ അന്വേഷണ സംഘം ശേഖരിച്ചു. സംഭവദിവസം പ്രതി നസീർ, ടിഞ്ചു താമസിച്ചിരുന്ന വീട്ടിൽ മരങ്ങൾ നോക്കാനെത്തിയിരുന്നു. നഖത്തിനിടയിലെ ‍ഡിഎൻഎ നസീറിന്റേതാണെന്ന് തെളിഞ്ഞതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.കെട്ടിൽ കുരുങ്ങി സംഭവദിവസം ടിജിൻ വാഹനവുമായി പുറത്തേക്ക് പോയിരുന്നു. 

ടിജിന്റെ പിതാവ് പൊൻകുന്നത്തെ ബന്ധുവീട്ടിലേക്കും പോയി. വീട്ടിൽ ടിഞ്ചു മാത്രമെയുള്ളുവെന്ന തിരിച്ചറിഞ്ഞ നസീർ ആസൂത്രിതമായി കരുക്കൾ നീക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിലെ അടുക്കള വാതിലിലൂടെ കിടപ്പുമുറിയിൽ പ്രവേശിച്ച പ്രതി, ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തല ഇടിപ്പിച്ച് ടിഞ്ചുവിനെ അബോധാവസ്ഥയിലാക്കി. ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയ ശേഷം, മുറിയുടെ മേൽക്കൂരയിലെ ഇരുമ്പ് ഹൂക്കിൽ പ്രതി ടിഞ്ചുവിനെ വെള്ളമുണ്ടിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.  

മുണ്ട് മേൽക്കൂരയിൽ കൊരുത്തിരുന്ന രീതിയും മറ്റൊരു തെളിവായി. തടിപ്പണിക്കാർ കെട്ടുന്ന രീതിയിലായിരുന്നു ഈ കെട്ട്. പ്രോസിക്യൂഷനായി ഹരിശങ്കർ പ്രസാദ് ഹാജരായി. പ്രതിയിലേക്ക് എത്തിയത് വർഷങ്ങൾക്കുശേഷം പത്തനംതിട്ട ∙ ഫയലിൽ ഒതുങ്ങിപ്പോയേക്കുമായിരുന്ന കൊലക്കേസിന് ചലനം വയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥനു വന്ന ഫോൺകോളും കാരണമായി. കൊലചെയ്യപ്പെട്ട ടിഞ്ചു മൈക്കിളിന്റെ ബന്ധു കേസിന്റെ സ്ഥിതി എന്തായി എന്നറിയാൻ വിളിച്ചു– ആ സമയം ചുമതലയേറ്റ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ കേസ് ഫയൽ തുടർന്ന് പരിശോധിച്ചു.   

അന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ ടിഞ്ചു താമസിച്ചിരുന്ന ആൺസുഹൃത്തിന്റെ വീട് സന്ദർശിച്ചു. യുവതി കൊലചെയ്യപ്പെട്ട മുറി വർഷങ്ങൾ പിന്നിട്ടിട്ടും മറ്റാരും ഉപയോഗിച്ചിരുന്നില്ല.    പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ച പ്രകാരം ടിഞ്ചുവിന്റെ ഉയരവും ശരീരഭാരവുമായി സാമ്യമുള്ള ഒരു യുവതിയെയും അന്വേഷണസംഘം ഒപ്പം കൂട്ടിയിരുന്നു. ബക്കറ്റിൽ കയറിനിന്നാണ് ടിഞ്ചു, തൂങ്ങാനുപയോഗിച്ച മുണ്ട് മേൽക്കൂരയിൽ കൊരുത്തതെന്നായിരുന്നു പെരുമ്പെട്ടി പൊലീസിന്റെ വിലയിരുത്തൽ. ഇതേ ഉയരമുള്ള ബക്കറ്റിൽ ഡമ്മി പരീക്ഷണം ക്രൈംബ്രാഞ്ച് നടത്തി. 

എന്നാൽ, മേൽക്കൂരയുമായി 2 അടി ഉയരക്കുറവുണ്ടെന്ന് വ്യക്തമായി. ഇതോടെ കൊലപാതക സാധ്യത ഉറച്ചു.ടിഞ്ചുവിന്റെ ശരീരത്തിൽനിന്ന് ലഭിച്ച സാംപിളുകളുടെ പരിശോധനാഫലവും മാസങ്ങളായി ലഭിച്ചിട്ടില്ലെന്നും ബോധ്യപ്പെട്ടു. അന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന  ആർ.നിശാന്തിനിയും അന്വേഷണസംഘത്തിന് പ്രോത്സാഹനമേകി.     പോസ്റ്റുമോർട്ടം റിപ്പോർട്ട് വിലയിരുത്തിയ ഫൊറൻസിക് വിദഗ്ധയും പോസ്റ്റുമോർട്ടം ചെയ്ത കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറും ഉൾപ്പെടെ സംഭവസ്ഥലത്തെത്തി. കേസുമായി ബന്ധപ്പെട്ട് 6 പേരെയാണ് ക്രൈംബ്രാഞ്ച് ആദ്യം സംശയത്തോടെ വീക്ഷിച്ചത്.  തെളിവ് കരം നീട്ടി ഇതിനിടെയാണ് ടിഞ്ചുവിന്റെ നഖത്തിനിടയിൽനിന്ന് ലഭിച്ച സാംപിളുകളുടെ പരിശോധനാഫലം നിർണായകമായത്. നഖത്തിനിടയിൽനിന്ന് കിട്ടിയ കോശങ്ങൾ പ്രധാന തെളിവായി. ഇതിനു പുറമേ, ടിഞ്ചുവിനെ മേൽക്കൂരയിലേക്ക് തൂക്കാൻ ഉപയോഗിച്ച മുണ്ടിൽനിന്ന് കിട്ടിയ തെളിവുകളും അന്വേഷണത്തിന് കരുത്തേകി. 

ഇതിന്റെയെല്ലാം പരിശോധനാഫലം പ്രതി നസീറിലേക്ക് എത്തിച്ചേരുന്നതായിരുന്നു. വിശ്വാസത്തിന്റെ വിധി; ടിജിൻ പത്തനംതിട്ട ∙ ‘ഒറ്റപ്പെടുത്തലും അപവാദങ്ങളും പൊലീസ് മർദനവും തളർത്തിയിരുന്നു. ഇരുളടഞ്ഞ കാലത്തും പിടിച്ചുനിന്നത് സത്യം ജയിക്കുമെന്ന വിശ്വാസത്തിലായിരുന്നു. നട്ടെല്ലിന് റൂൾത്തടി ഉപയോഗിച്ച് കുത്തിയാണ് അന്ന് എസ്ഐ എന്നെ മർദിച്ചത്. 

പണം നൽകിയില്ലെങ്കിൽ പ്രതിയാക്കുമെന്നായിരുന്നു ഭീഷണി. ഒരാഴ്ച കോട്ടയം മെ‍ഡിക്കൽ കോള‍ജ് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു – കോട്ടാങ്ങൽ സ്വദേശി ടിജിൻ ജോസഫ്, അറസ്റ്റിലാകുംവരെ നസീറിനെ സംശയിച്ചിരുന്നില്ല.   തെളിവുകൾ ശേഖരിച്ചുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനു ശേഷം ഉദ്യോഗസ്ഥർ പറയുമ്പോഴാണ് നസീറാണ് കേസിലെ പ്രതിയെന്ന് അറിയുന്നതെന്നും ടിജിൻ പറഞ്ഞു. വനംവകുപ്പിന്റെ സർപ്പയിൽ വോളന്റിയറാണു ടിജിൻ ഇപ്പോൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !