കോട്ടയം;തമിഴ്നാട്ടിൽനിന്നു മോഷ്ടിച്ച് കോട്ടയത്തു വിറ്റെന്ന് കരുതുന്ന പൂച്ചയെത്തേടി ഉടമസ്ഥർ കോട്ടയത്ത്. തേനി വീരലക്ഷ്മി നഗറിലെ വീടിനുള്ളിൽ പ്രത്യേകം തയാറാക്കിയ മുറിയിൽ നിന്നാണ് ‘ഓറിയോ’ എന്ന പെൺപൂച്ചയെ ക്രിസ്മസ് ദിനത്തിൽ ആരോ മോഷ്ടിച്ചത്.
ഇപ്പോൾ ഓസ്ട്രേലിയയിൽ വിദ്യാർഥിയായ വർഷിനി രാധാകൃഷ്ണൻ കിർഗിസ്ഥാനിൽ പഠിക്കുമ്പോൾ മൂന്നര വർഷം മുൻപ് കൂടെക്കൂട്ടിയതാണ് ഓറിയോയെ.പഠനകാലത്ത് ഏറ്റെടുത്ത പൂച്ചയുമായി അഭേദ്യമായ ബന്ധമുണ്ടായതോടെ പാസ്പോർട്ടും മറ്റു രേഖകളും തയാറാക്കിയാണ് കഴിഞ്ഞ വർഷം ഓറിയോയെ നാട്ടിലെത്തിച്ചത്.വർഷിനിയുടെ മാതാപിതാക്കളാണ് പൂച്ചയെ പരിപാലിച്ചിരുന്നത്. ഇവർ വീടുവിട്ട് പുറത്തേക്കു പോകുമ്പോൾ കൂട്ടിലാറാണ് പതിവ്. അവസാന തവണ പുറത്തുപോയി തിരികെവന്നപ്പോൾ കൂട് തുറന്നുകിടക്കുന്നതായി കണ്ടു പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയിൽ അതേദിവസം ലാബ്രഡോർ വിഭാഗത്തിൽപെട്ട നായക്കുട്ടിയും പ്രദേശത്തുനിന്ന് മോഷണം പോയതായി കണ്ടെത്തി. ചെറിയ കുട്ടികളെ ഉപയോഗിച്ചാണ് മോഷ്ടാക്കൾ നായയെ വീട്ടിൽനിന്ന് കടത്തിയത്.
എന്നാൽ ആർക്കാണ് വിറ്റതെന്ന് കണ്ടെത്താനായില്ല. തുടർന്നുള്ള പരിശോധനയിൽ ഓറിയോയെയും മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് കുടുംബവും പൊലീസും.കേരളത്തിലേക്ക് കടത്തി കോട്ടയത്തെ സമ്പന്ന കുടുംബത്തിനു വിറ്റിരിക്കാമെന്നാണ് കണക്കുകൂട്ടൽ. കിർഗിസ്ഥാൻ പ്രാദേശിക ഇനവുമായും സൈബീരിയൻ പൂച്ചകളുമായും സാമ്യമുള്ള ഓറിയോ ‘വില കൂടിയ’ ബ്രീഡെന്ന് തെറ്റിദ്ധരിപ്പിച്ച് വിറ്റതാകാമെന്നാണ് കുടുംബം കരുതുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.