വത്തിക്കാൻ സിറ്റി ;സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ അടച്ച് ലിയോ പതിനാലാമൻ മാർപാപ്പ മഹാജൂബിലി വർഷാചരണത്തിനു സമാപനം കുറിച്ചു.
2024 ഡിസംബറിൽ ഫ്രാൻസിസ് മാർപാപ്പയാണ് മഹാജൂബിലിക്കു തുടക്കം കുറിച്ച് വിശുദ്ധ വാതിൽ തുറന്നത്. ജൂബിലി ആചരണകാലത്ത് 185 രാജ്യങ്ങളിൽ നിന്നുള്ള മൂന്നരക്കോടി തീർഥാടകർ വിശുദ്ധ വാതിൽ സന്ദർശിച്ച് പാപമോചനം നേടിയതായി വത്തിക്കാൻ അധികൃതർ അറിയിച്ചു.1700 നു ശേഷം ഇതാദ്യമാണ് ജൂബിലി വിശുദ്ധ വാതിൽ ഒരു മാർപാപ്പ തുറക്കുകയും പിൻഗാമി അടയ്ക്കുകയും ചെയ്യുന്നത്. ദനഹാ തിരുനാൾ കുർബാനയ്ക്കു മുൻപായിരുന്നു ജൂബിലി സമാപനച്ചടങ്ങ്. ഉപഭോഗസംസ്കാരവും കുടിയേറ്റവിരുദ്ധതയും ഉപേക്ഷിക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.
മറ്റുള്ളവരെ അനുകമ്പയോടെ കാണാനും പ്രവർത്തിക്കാനും കഴിയുമ്പോഴാണ് നാം നല്ല ക്രൈസ്തവരാകുകയെന്നും മാർപാപ്പ പറഞ്ഞു. 25 വർഷം കൂടുമ്പോഴാണ് കത്തോലിക്കാ സഭയിൽ വിശുദ്ധ വത്സര ജൂബിലി ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ചാണ് വത്തിക്കാൻ പ്രധാന നവീകരണ, വികസന പ്രവർത്തനങ്ങൾ നടത്തുക. യേശുവിന്റെ കുരിശുമരണത്തിന്റെ മഹാജൂബിലി വർഷമായ 2033 ൽ പ്രത്യേക ആഘോഷമുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.