2026 ൽ സ്വർണ്ണവില കൂടുമോ കുറയുമോ..എന്താണ് വിലവർദ്ധനവിന് കാരണം..!

കോട്ടയം;ഏതാനും ആഴ്ചകളായി അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും സ്വർണ വില റെക്കാഡുയരത്തിൽ കുതിക്കുകയാണ്.

വിദേശ വിപണിയിൽ ഔൺസിന് 4,500 യുഎസ് ഡോളർ മറി കടന്നു. കേന്ദ്ര ബാങ്കുകളുടെ പണനയവും രാജ്യാന്തര സംഘർഷങ്ങളും സുരക്ഷിത ആസ്തി എന്ന നിലയിലുള്ള ഡിമാന്റും ചേർന്നപ്പോൾ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകാൻ തുടങ്ങി.ഇന്ത്യയിൽ, എംസിഎക്സിലും രാജ്യത്തുടനീളമുള്ള ചില്ലറ വിപണികളിലും വില 10 ഗ്രാമിന് 1.38 ലക്ഷം രൂപയ്ക്കപ്പുറം പോയി.
രൂപയുടെ മൂല്യ ശോഷണവും ഇറക്കുമതിച്ചുങ്കവും സീസണിലെ ഡിമാന്റുമാണ് വില റെക്കോഡു ഭേദിക്കാനിടയാക്കിയത്. ചാഞ്ചാട്ടങ്ങളിൽ പ്രതിരോധത്തിന് സ്വർണ്ണം ഉചിതമാണെന്ന തോന്നലും പ്രാദേശിക ഘടകങ്ങളും രാജ്യത്തിന്റെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുമെല്ലാം വിലയിൽ പ്രതിഫലിച്ചിട്ടുണ്ട്.

സ്വർണ്ണ വിലയിലെ കുതിപ്പുമായി 2025 അവസാനിക്കുമ്പോൾ, 2026ൽ ഈ കുതിപ്പു നില നിൽക്കുമോ എന്ന ചോദ്യമാണുയരുന്നത്. 2025ലെ കുതിപ്പിന്റെ പ്രധാന കാരണം മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റമാണ് സ്വർണ്ണത്തിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. വർഷത്തിലുടനീളം നേട്ടം നിലനിന്നു. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പോളിസി മാറ്റമാണ് വിലക്കയറ്റത്തിന്റെ പ്രാഥമിക കാരണം. കഴിഞ്ഞ വർഷം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 3.5-3.75 ശതമാനത്തിലേക്കു കുറച്ചിരുന്നു. എന്നാൽ 2026ൽ നിരക്കുകളിൽ കാര്യമായ മാറ്റങ്ങളുടെ സൂചന നൽകിയതുമില്ല.

ഡോളർ മൂല്യം കുറയുമ്പോൾ സ്വർണ്ണം വാങ്ങാനുള്ള ചെലവു കുറഞ്ഞത് നിക്ഷേപകരെ ആകർഷിച്ചു. കഴിഞ്ഞ വർഷമുണ്ടായ ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾ 2025ലുടനീളം സ്വർണ്ണ വിലയ്ക്ക് പിന്തുണയായി. മിഡിലീസ്റ്റിലെ പോരാട്ടങ്ങൾ, പരിഹരിക്കപ്പെടാത്ത റഷ്യ-ഉക്രെയിൻ യുദ്ധം, താരിഫുകളുമായി ബന്ധപ്പെട്ട വ്യാപാര പ്രതിസന്ധി എന്നിവയെല്ലാം ഈ സാഹചര്യത്തിനു പിന്നിലുണ്ട്. കരുതൽ സൂക്ഷിപ്പിനായി വൻതോതിൽ വാങ്ങുന്നത് കേന്ദ്ര ബാങ്കുകൾ തുടരുന്നത് സ്വർണ്ണത്തിന്റെ ദീർഘകാല പ്രസക്തിക്ക് അടിവരയിടുന്നു. പാശ്ചാത്യ നിക്ഷേപകർ ഇടിഎഫിലൂടെ സ്വർണ്ണത്തിലേക്കു തിരിച്ചുവന്നതും വിലയ്ക്കു അനുകൂലമായി. 

കറൻസിയുടെ മൂല്യത്തകർച്ചയും ഡിമാന്റും യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യം 89-90 ലേക്ക് ഇടിഞ്ഞത് ഡോളർ അടിസ്ഥാനമാക്കി വ്യാപാരം നടത്തുന്ന സ്വർണ്ണത്തിന്റെ ഉറക്കുമതിച്ചിലവു വർധിപ്പിച്ചു. ആഗോള വിപണിയിൽ വില കുറഞ്ഞ ഘട്ടങ്ങളിലും രൂപയിലുണ്ടായ ഇടിവുകാരണം ആഭ്യന്തര വിപണിയിൽ വില ഉയർന്നുതന്നെ നിന്നു. വർഷങ്ങളായി നിലനിൽക്കുന്ന രൂപയുടെ ഇടിവ് എണ്ണയുടേയും ഇലക്ട്രോണിക് ഉൽപന്നങ്ങളുടേയും ഇറക്കുമതി വിലയ്ക്കൊപ്പം സ്വർണ്ണത്തിന്റെ ഇറക്കുമതി വിലയും കൂട്ടി. ഇന്ത്യയിൽ സ്വർണ്ണ വില റെക്കോഡുയരത്തിലെത്തിയതിന്റെ പ്രധാന കാരണം രൂപയുടെ മൂല്യത്തകർച്ചയാണ്. 

ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന്മേലുള്ള ഉയർന്ന നികുതി ഘടന വിലയിൽ പ്രതിഫലിക്കുന്നുണ്ട്. വർഷത്തിന്റെ തുടക്കത്തിൽ ഇടിവുണ്ടായെങ്കിലും ഉയർന്ന ഇറക്കുമതിച്ചുങ്കവും ജിഎസ്ടിയും ചേർന്നു സൃഷ്ടിച്ച വർധന ഇന്ത്യൻ വിലകളിലേയും വിദേശ വിലകളിലേയും വ്യതാസം കൂടാനിടയാക്കി. കല്യാണം, ഉത്സവം എന്നീ സീസണുകളിൽ ആഭരണ ഡിമാന്റ് വർധിക്കുമെങ്കിലും സ്വർണ്ണ ബാറുകളിലേക്കും കൊയിനുകളിലേക്കും ഇടിഎഫുകളിലേക്കുമുള്ള നിക്ഷേപകരുടെ ഒഴുക്കും വിലയിൽ പ്രതിഫലിക്കുന്നുണ്ട്. 

ആർബിഐയുടെ വർധിച്ച തോതിലുള്ള സ്വർണ്ണം വാങ്ങൽ സ്വർണ്ണത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്തിട്ടുണ്ട്. പുതുവർഷ സാധ്യതകൾ നാണയപ്പെരുപ്പം കുറയുകയും, കേന്ദ്ര ബാങ്കുകൾ സ്വർണ്ണം വാങ്ങൽ തുടരുകയും രാജ്യാന്തര സംഘർഷങ്ങളിൽ മാറ്റമില്ലാതിരിക്കുകയും ചെയ്താൽ ഒറ്റപ്പെട്ട തിരുത്തുകളുമായി സ്വർണ്ണവില ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത. മധ്യപൂർവ സംഘർഷങ്ങൾ വർധിക്കുകയും വ്യാപാര പ്രതിസന്ധി പരിഹരിക്കപ്പെടാതിരിക്കുകയും സാമ്പത്തിക വളർച്ചയിൽ തടസങ്ങൾ രൂപപ്പെടുകയും ചെയ്താൽ വില ഇനിയും കൂടിയേക്കാം. 

ആർബിഐയും മറ്റ് കേന്ദ്ര ബാങ്കുകളും സ്വർണ്ണം വാങ്ങുന്നത് തുടരുകയും ഇടിഎഫുകളിലേക്കുള്ള ഒഴുക്കു വർധിക്കുകയും, സ്വർണ്ണ ബാറുകൾ, കൊയിൻ, ഇടിഎഫുകൾ എന്നിവ ചൈനയിൽ കൂടുതൽ ജനപ്രിയമാവുകയും ചെയ്യുന്നത് മുന്നേറ്റം കൂടുതൽ ശക്തമാക്കും. അതേസമയം, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പോളിസി മാറ്റങ്ങൾ യുഎസ് ഡോളറിനെ ശക്തിപ്പെടുത്തിയാൽ സ്വർണ്ണത്തിന്റെ ആഗോള ഡിമാന്റ് കുറയാനിടയാക്കും. രാജ്യാന്തര സംഘർഷങ്ങളിൽ അയവുവരുന്നതിലൂടെ ഭീതിയുടെ അന്തരീക്ഷം ഇല്ലാതാവുകയും ഇടിഎഫ് ഒഴുക്കു കുറയുകയും ഏഷ്യൻ രാജ്യങ്ങളിലെ സ്വർണ്ണ ഭ്രമത്തിനു മങ്ങലേൽക്കുകയും ചെയ്താലും വിലയിൽ കുറവുവരാം. 

രൂപയുടെ സ്ഥിരതയിലെ അനിശ്ചിതത്വം തുടരുകയും നികുതി ജിഎസ്ടി നിരക്കുകൾ മാറാതിരിക്കുകയും ചെയ്താൽ ആഗോള നിരക്കിനേക്കാൾ കൂടിയ വില ഇന്ത്യയിൽ തുടരാനാണിട. ആഭരണ ഡിമാന്റിനേക്കാൾ സ്വർണ്ണത്തിന്റെ നിക്ഷേപ ഡിമാന്റാണ് 2025ൽ വർദ്ധിച്ചത്. ഇതും വില ഉയർന്നു നിൽക്കാൻ സഹായിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !