ത്രിശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം 2026 ജനുവരി 23 മുതൽ 30 വരെ..

പാലാ: ഏകദേശം ആയിരത്താണ്ട് വർഷങ്ങൾ പഴക്കമുണ്ടെന്ന് ദൈവജ്ഞന്മാർ വിധിയെഴുതിയ പൂവരണി ക്ഷേത്രം ശ്രീ ശങ്കരാചാര്യ പത്മപാദർ പരമ്പരയിൽപെട്ട ത്രിശ്ശിവപേരൂർ തെക്കേമഠം സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി മൂപ്പിൽ സ്വാമിയാർ തീരുമനസ്സിൻറെ ഉടമസ്ഥതയിലുള്ള നിരവധി ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട സ്വയംഭൂ മഹാദേവക്ഷേത്രമാണ്.

പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിലെ 2026 -ാം മാണ്ടത്തെ തിരുവുത്സവം, ക്ഷേത്രം തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ. ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിപ്പാടിൻറെ മുഖ്യകാർമ്മികത്വത്തിലും, മേൽശാന്തി ബ്രഹ്മശ്രീ. കല്ലംപള്ളി ഇല്ലത്ത് വിഷ്ണു‌ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും, 2026 ജനുവരി 23 വെള്ളിയാഴ്‌ച (1201 മകരം 9) കൊടിയേറി, 2026 ജനുവരി 30 വെള്ളിയാഴ്‌ച (1201 മകരം 16 തിരുവാതിര) ആറാട്ടോടുകൂടി താന്ത്രിക വിധിപ്രകാരമുള്ള ക്ഷേത്രാചാരങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ട് അതിവിപുലമായ രീതിയിൽ ആഘോഷിക്കുകയാണ്. 

തിരുവുത്സവത്തോട് അനുബന്ധിച്ചു ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഉദയാസ്തമന പൂജ ജനുവരി 22നും മുറജപം ( യജ്ജുർവേദം) ജനുവരി 25, 26, 27 തീയതികളിലും, ഉത്സവബലി 24, 25, 26, 27, 28 തീയതികളും, പള്ളിവേട്ട ജനുവരി 29 നും നടത്തപ്പെടുന്നു. പള്ളിവേട്ട ദിവസം ഉത്സവ കേരളത്തിൻ്റെ യുവരാജാവ് എന്നറിയപ്പെടുന്ന നന്ദിലത്ത് ഗോപാലകൃഷ്ണൻ തിടമ്പേറ്റി കുന്നത്തൂർ രാമു, ചൈത്രം അച്ചു, കാളിയാർമഠം ശേഖരൻ, മൗട്ടത്ത് രാജേന്ദ്രൻ, അരുണിമ പാർത്ഥസാരഥി, കുന്നുമ്മൽ പരശുരാമൻ തുടങ്ങി ഏഴ് ഗജവീരന്മാരുടെ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കുന്നതാണ്.

രാവിലെ ശ്രീബലി എഴുന്നള്ളിപ്പിന് മേജർ സെറ്റ് പഞ്ചാരി മേളം പരിയാനംപറ്റ മേളപ്രമാണി ശ്രീ. കല്ലൂർ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ അൻപതിൽപരം കലാകാരന്മാരും, വൈകിട്ട് 4 മണിക്ക് മേജർ സെറ്റ് പഞ്ചവാദ്യം പുകൾപെറ്റ പല്ലാവൂർ പാരമ്പര്യത്തിൻ്റെ കാവലാൾ ശ്രീ പല്ലാവൂർ ശ്രീധരൻ മാരാരും സംഘവും, രാത്രി 11 ന് മേജർസെറ്റ് പാണ്ടിമേളം ശ്രീ കിടങ്ങൂർ രാജേഷും സംഘവും നടത്തുന്ന മേളപ്രപഞ്ചവും നടക്കും. നാഗസ്വര ഇസ്സൈ കലൈമണി ഏറ്റുമാനൂർ ശ്രീകാന്ത് സ്പെഷ്യൽ നാഗസ്വരം, കൂടാതെ വർണ്ണാഭമായ കുടമാറ്റം (പാറമേക്കാവ് ദേവസ്വം) ഉണ്ടായിരിക്കും.  

തിരുവരങ്ങിൽ പള്ളിവേട്ട ദിവസം നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിക്കുന്ന സാന്ദ്രാനന്ദലയം, മൂന്നാം ഉത്സവ ദിവസം വൈകിട്ട് 7.00 ന് കുമാരി മാളവിക അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ, അഞ്ചാം ദിവസം വൈകിട്ട് 7.30 മണിക്ക് നാൽപ്പത്തെണ്ണീശ്വരതപ്പൻ കഥകളി സംഘം അവതരിപ്പിക്കുന്ന കല്യാണസൗഗന്ധികം കഥകളി, ആറാം ദിവസം പാലാ സൂപ്പർ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള, നാളം ദിവസം വൈകിട്ട് 8.30 ന് കോട്ടയം ശ്രീകുമാർ അവതരിപ്പിക്കുന്ന ഈശ്വര നാമജപം, ആറാട്ട് ദിവസം പൂവരണി KVP നമ്പൂതിരി അവതരിപ്പിക്കുന്ന സംഗീത സദസ്സ്, കൊടിയേറ്റ് ദിവസം വൈകിട്ട് 7.00 മണിക്ക് സാംസ്കാരിക സമ്മേളനം തുടങ്ങി എല്ലാ ദിവസവും ക്ഷേത്ര കലകൾക്ക് പ്രാധാന്യം നൽകി തിരുവാതിര, പാഠകം, ചാക്യാർ കൂത്ത്, ഓട്ടൻതുള്ളൽ, വീരനാട്യം ഭക്തിഗാന നാമാർചന, നൃത്തനൃത്ത്യങ്ങൾ, ബാലഗോകുലത്തിലെ കുട്ടികളുടെ കൃഷ്ണായനം,  തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നു. 

ക്ഷേത്രപുരോഗതിക്കൊപ്പം തന്നെ സമാജത്തിൻ്റെ പുരോഗതിയും, ഓരോ ഭക്തൻ്റെയും ജീവിതത്തിന്റെ അടിസ്ഥാനപരമായ വിജയത്തിൻ്റെ കാൽവെയ്പ്പ് കൂടി ആകണമെന്നുള്ള ലക്ഷ്യമത്താടെയാണ് പൂവരണി ദേവസ്വം കമ്മറ്റി പ്രവർത്തിചുവരുന്നത്. ക്ഷേത്രത്തിലെത്തുന്ന ഓരോ ഭക്തരും ഭഗവാന് സമർപ്പിക്കുന്ന കാണിക്കയും, വഴിപാട് ഇനത്തിലുള്ള വരുമാനവും ക്ഷേത്ര വികസനത്തിന് വിനിയോഗിക്കുന്നതോടൊപ്പം തന്നെ സമാജത്തിലെ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന ഭക്തരുടെ അടിസ്ഥാനപരമായ ഉന്നമനത്തിനും കൂടി വിനിയോ ഗിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട്. ഈ സന്ദേശം പകർന്നു നൽകികൊണ്ട് ഈ വർഷത്തെ തിരുവുത്സവത്തോടനുബന്ധിച്ച് നിർദ്ധനയായ ഒരു പെൺകുട്ടിയുടെ വിവാഹം ഏറ്റെടുത്ത് നടത്തിക്കൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു (വിശദാംശങ്ങൾ പിന്നീട്) 

ചില തൽപ്പരകക്ഷികൾക്ക് ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടുന്നതിനായി സമർപ്പിച്ചിരുന്ന കേസിൽ സ്വാമിയാർ മഠത്തിന് അനുകൂലമായി വന്ന കോടതി വിധിയിലൂടെ ഭക്തജനങ്ങൾക്ക് ഉണ്ടായിരുന്ന ആശങ്കകൾ മാറുകയും ഭക്തജനങ്ങൾ ധാരാളമായി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന സാഹചര്യങ്ങളും ഇപ്പോൾ സംജാതമായിരിക്കുക ആണ്.

ആറാട്ട്കടവിൽ വേണ്ടസൗകര്യങ്ങൾ ഒരുക്കിത്തരുന്ന ആഘോഷകമ്മറ്റി ആറാടി എത്തുന്ന ഭഗവാനെ സ്വീകരിക്കുകയും, ഭക്തജനങ്ങൾക്ക് പ്രസാദമൂട്ട് നടത്തി സഹകരിക്കുന്ന മീനച്ചിൽ വടക്കേക്കാവ് ക്ഷേത്ര ഉപദേശക സമിതി, ഭഗവാൻ ആറാടി വരുന്ന വഴികൾ അലങ്കരിച്ച് പറ വെച്ചും താലപ്പൊലിയെടുത്തും സ്വീകരി ക്കുന്ന ഭക്തജനങ്ങൾ, ക്ഷേത്ര ഉത്സവ ദിവസങ്ങളിൽ കലാപരിപാടികൾ, ആന, മേളം, പുഷ്പാലങ്കാരം, തിടമ്പഅലങ്കാരം, എന്നിവ വഴിപാടായി സമർപ്പിക്കുന്ന ഭക്തജനങ്ങൾ, ക്ഷേത്ര ജീവനക്കാർ, പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, പോലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, PWD - KSEB ജീവനക്കാർ,  പന്തൽ - ലൈറ്റ് സൗണ്ട് ജീവനക്കാർ, എല്ലാവരോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു.

സ്വാമിയാർ തിരുമനസിൻ്റെ പൂർണ്ണമായ അനുവാദത്തോടുകൂടി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഈ ക്ഷേത്രകമ്മറ്റി, തിരുവുത്സവ നടത്തിപ്പിനായി 101 അംഗ കമ്മറ്റിയായി വികസിപ്പിച്ചു കൊണ്ട് ഭക്തജന പങ്കാളിത്തത്തോടു കൂടി മുന്നോട്ട് പോവുകയാണ്. ഈ ഉദ്യമത്തിന് എല്ലാ ഭക്തരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും പൂവരണി ക്ഷേത്രം ഭാരവാഹികൾ പാലായിൽ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ ക്ഷേത്രം മുതൽപിടി സജീവ്കുമാർ, ക്ഷേത്രം മേൽശാന്തി കല്ലംപളളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി, രക്ഷാധികാരി K K ഗോപകുമാരൻ നായർ, കൺവീനർ കല്ലംപള്ളി ഇല്ലം KN നാരായണൻ നമ്പൂതിരി, പ്രസിഡൻ്റ് സുനിൽ കുമാർ V K, സെക്രട്ടറി T രാജേഷ്, ട്രഷറർ രാജേഷ് B നായർ, വൈസ് പ്രസിഡന്റ് സതീഷ് കുമാർ കല്ലക്കുളം എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !