തളിപ്പറമ്പ്; സിപിഐ ജില്ലാ കൗൺസിൽ അംഗം കോമത്ത് മുരളീധരൻ ഉൾപ്പെടെ മൂന്നു പേർക്കെതിരെ പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് കേസ്.
ഇന്നലെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തിയ മുരളീധരന്റെ പേരിൽ ഇന്ന് പുലർച്ചെയാണ് പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അനുമതി ഇല്ലാതെ മൈക്ക് പ്രവർത്തിപ്പിച്ചതിനും കേസെടുത്തത്.മാന്ധംകുണ്ട് റസിഡന്റ് അസോസിയേഷൻ സംഘടിപ്പിച്ച പുതുവർഷ പരിപാടിയിൽ രാത്രി പന്ത്രണ്ടരയ്ക്കും മൈക്ക് പ്രവർത്തിപ്പിച്ച് ശബ്ദമലിനീകരണവും പൊതുജനങ്ങൾക്കു ശല്യവുമുണ്ടാക്കിയെന്നാണ് കേസ്.മൈക്ക് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട പൊലീസിനെ മുരളീധരനും സംഘവും ഭീഷണിപ്പെടുത്തുകയായിരുന്നു. നീയാരാടാ മൈക്ക് നിർത്തിപ്പിക്കാൻ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസ് സബ് ഇൻസ്പെക്ടർ കെ. സതീശനെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.മുരളീധരൻ ഉൾപ്പെടെയുള്ളവരെ കരുതൽ അറസ്റ്റ് ചെയ്തതിനെതിരെ ഇന്നലെ വലിയ പ്രതിഷേധമുണ്ടായിരുന്നു. പകൽ പതിനൊന്നരയോടെ വഴിയരികിൽ സംശയാസ്പദമായി നിൽക്കുന്നതിനാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ പരുങ്ങുന്നത് കണ്ട് അറസ്റ്റ് ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. മാന്ധംകുണ്ട് റസിഡന്റ് അസോസിയേഷൻ രക്ഷാധികാരിയായ മുരളീധരനൊപ്പം അസോസിയേഷൻ ഭാരവാഹികളായ കെ. ഷിജു, എം.വിജേഷ്, ബിജു എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
പിന്നീട് രാത്രിയിൽ റസിഡന്റ് അസോസിയേഷൻ നടത്തിയ പരിപാടിയിൽ സമയം കഴിഞ്ഞും മൈക്ക് പ്രവർത്തിപ്പിച്ചതോടെയാണ് പൊലീസ് എത്തിയത്. സിപിഐ–സിപിഎം സംഘർഷ മേഖലയായ ഇവിടെ കഴിഞ്ഞ വർഷം പുതുവത്സരാഘോഷത്തിനിടെ സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ സംഘർഷത്തിൽപ്പെട്ടവരെയാണ് മുൻകരുതൽ എന്ന നിലയിൽ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഇന്നലെ പറഞ്ഞത്. രാത്രിയിൽ ഇവർക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.