രോഗികൾ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്,

ആലപ്പുഴ ;ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്.

ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് ഹരിപ്പാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കളും രോഗിയായ രാജേഷ് കുമാറിന്റെ കുടുംബവും നൽകിയ പരാതിയിലാണ് കേസ്.
പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞമാസം 29ന് ഡയാലിസിസിനെത്തുടർന്ന് 6 പേർക്കാണു ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതിൽ 3 പേരുടെ സ്ഥിതി മോശമായിരുന്നതിനാൽ മറ്റ് ആശുപത്രികളിൽ ചികിത്സ തേടുകയും അതിൽ രണ്ടു പേർ മരിക്കുകയും ചെയ്തു. കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു മരിച്ചത്. മൂന്നാമത്തെയാളായ ഹരിപ്പാട് വെട്ടുവേനി ദേവകൃപയിൽ രാജേഷ് കുമാറിന്റെ(60) കുടുംബവും താലൂക്ക് ആശുപത്രിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. 

ഡയാലിസിസ് ചെയ്യാനെത്തുമ്പോൾ മജീദിനെയും രാമചന്ദ്രനെയും കാണാറുള്ളതാണെന്നു രാജേഷിന്റെ ഭാര്യ ശ്രീലേഖ പറഞ്ഞു. ‘‘അന്ന് ഡയാലിസിസിനിടെ മജീദിന്റെ സ്ഥിതിയാണ് ആദ്യം മോശമായത്. പിന്നാലെ രാജേഷിനു ഛർദിയും വിറയലും തുടങ്ങി. രക്തസമ്മർദം താഴ്ന്നു. എന്നിട്ടും ഡയാലിസിസ് യൂണിറ്റിലെ ഡോക്ടർമാർ ഒന്നും പറഞ്ഞില്ല. അപകടം തോന്നി സ്വന്തം നിലയിലാണു താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. അവിടെ ഡ്രിപ് ഇടുകയും കുത്തിവയ്ക്കുകയും ചെയ്തു.വൈകിട്ടോടെ ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ചു വീട്ടിലേക്കു വിട്ടു. വീട്ടിലെത്തിയിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. തുടർന്ന് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

അവിടെ ശ്വസന സഹായം നൽകിയതോടെ നില മെച്ചപ്പെട്ടു. പിന്നാലെ രാമചന്ദ്രനെയും അവിടെ കൊണ്ടുവന്നു. പക്ഷേ ഐസിയു കിടക്ക ഒഴിവില്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹം മരിച്ചതാണു പിന്നീട് അറിഞ്ഞത്. നേരത്തേ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാനായേനെ’’– ശ്രീലേഖ പറഞ്ഞു. അതേസമയം ഭക്ഷ്യവിഷബാധ കാരണമാണു രാജേഷിന്റെ സ്ഥിതി മോശമായതെന്നാണു ഡിസ്ചാർജ് റിപ്പോർട്ടിൽ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !