ഒട്ടാവ: അമേരിക്കയിലെ വിസാനിയമങ്ങളും തൊഴിൽ സാഹചര്യങ്ങളും കടുപ്പമേറിയതാകുന്ന പശ്ചാത്തലത്തിൽ, ഇന്ത്യൻ വിദ്യാർത്ഥികളെയും ഗവേഷകരെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കാനൊരുങ്ങി കാനഡ.
ഇന്ത്യൻ പ്രതിഭകളെ കാനഡയിലെ സർവകലാശാലകളിലേക്ക് ആകർഷിക്കുന്നതിനായി പ്രത്യേക സൗഹൃദ ദൗത്യവുമായി കനേഡിയൻ സർവകലാശാലാ പ്രതിനിധികൾ ഇന്ത്യയിലെത്തുന്നു.‘യൂണിവേഴ്സിറ്റീസ് കാനഡ’യുടെ നേതൃത്വത്തിൽ രാജ്യത്തെ 21 പ്രമുഖ സർവകലാശാലാ പ്രസിഡന്റുമാരടങ്ങുന്ന ഉന്നതതല സംഘമാണ് ഫെബ്രുവരി 2 മുതൽ 6 വരെ ഇന്ത്യ സന്ദർശിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുക, ഗവേഷണ രംഗത്ത് പുതിയ കരാറുകളിൽ ഏർപ്പെടുക, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കാനഡയിൽ മികച്ച അവസരങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളിലെ അനിശ്ചിതത്വം കാരണം ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലായിരിക്കുന്ന സാഹചര്യത്തിലാണ് കാനഡയുടെ ഈ നീക്കം ശ്രദ്ധേയമാകുന്നത്.
പഠനത്തോടൊപ്പം തൊഴിൽ നേടാനും സ്ഥിരതാമസത്തിനുള്ള (PR) നടപടികൾ എളുപ്പമാക്കാനും കാനഡ നൽകുന്ന ഇളവുകൾ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികളെ അങ്ങോട്ടേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ഈ സന്ദർശനം വഴിയൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.