സിസ്റ്റര്‍ ജോവാന്‍ കുഴിവേലില്‍ CSJ അയര്‍ലണ്ടില്‍ നിര്യാതയായി.

ഡബ്ലിന്‍: അയര്‍ലണ്ടില്‍  കടുത്തുരുത്തി അരുണാശേരി സ്വദേശിയായ മലയാളി സന്യാസിനി സിസ്റ്റര്‍ ജോവാന്‍ (90) കുഴിവേലില്‍  CSJ നിര്യാതയായി. 



CSJ സെന്റ് ജോസഫ് സന്യാസ സമൂഹ അംഗമായ സിസ്റ്റര്‍ ജോവാന്‍ കുഴിവേലില്‍, ജനുവരി 5 ന് ഡബ്ലിന്‍ രഹീനി സെന്റ് ജോസഫ്സ് കമ്യുണിറ്റി നഴ്സിംഗ് ഹോമില്‍ വെച്ചാണ് നിര്യാതയായത്. 

സിസ്റ്റര്‍ ജോവാന്‍ ഇന്ത്യയിലും വിദേശത്തുമായി മിഷന്‍ സ്‌കൂളുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ച ശേഷം, അയർലണ്ടിൽ ഏറെക്കാലത്തെ സേവനത്തിന് ശേഷം വിശ്രമ ജീവിതത്തിലായിരുന്നു. 

സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച്ച നടത്തപ്പെടും. ബുധനാഴ്ച രാവിലെ 11. 00 മണിക്ക് അയര്‍ലണ്ടിലെ രഹീനിയിലെ ഔര്‍ ലേഡി മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടുക.

ചൊവ്വാഴ്ച 13:30 മുതല്‍ 15:30 വരെ സ്പ്രിംഗ് ഡെയ്ല്‍ റോഡിലെ ജെന്നിംഗ്‌സ് ഫ്യുണറല്‍ ഹോമില്‍ പരേതയുടെ  ഭൗതീകദേഹം പൊതുദര്‍ശനം നടത്താൻ ക്രമീകരിക്കും. 

അരുണാശേരി കുഴിവേലില്‍ പരേതരായ എം. വി. ജോണ്‍-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് 

സഹോദരങ്ങള്‍: മേരി കുരുവിള പന്തല്ലൂര്‍, ജോണ്‍ ജെ, സെലിന്‍ മാത്യൂ തുരുത്തിമറ്റം, പരേതരായ ഫാ. ജോര്‍ജ് ജെ. കുഴിവേലി എസ്ജെ, മേജര്‍ മാത്യൂ ജെ, പ്രൊഫ. കെ. ജെ. ജോസഫ്. (അയർലന്റ് ടൂറിസം) 

കൂടുതൽ വിവരങ്ങൾക്ക്

Sr. Joan Kuzhivelly - Jennings Funeral

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !