ഒരിടവേളയ്ക്ക് ശേഷം വീണ്ടും എസ്എന്‍ഡിപിയും എന്‍എസ്എസും ഒരുമിക്കുന്നു..

കോട്ടയം: എസ്എന്‍ഡിപിയുമായി ഐക്യപ്പെടാന്‍ താല്‍പര്യമുണ്ടെന്നും അതില്‍ എന്താണ് തെറ്റെന്നും ചോദിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നേതൃത്വവുമായി ആലോചിച്ച് അനുകൂലമായ തീരുമാനം എടുക്കും. അടിസ്ഥാനമൂല്യങ്ങള്‍ നിലനിര്‍ത്തിയാവും ഐക്യപ്പെടുക. ഒരു മതവുമായും വിരോധത്തിന് പോകില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടിയോടും സമുദായസംഘടനകളോടും സമദൂരമാണ്. ഐക്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. എസ്എന്‍ഡിപി, എന്‍എസ്എസ് ഐക്യത്തിന് തടസ്സം നിന്നത് മുസ്‌ലിം ലീഗല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. എന്‍എസ്എസിന്റെ മുഴുവന്‍ സഹായം വാങ്ങിച്ച് ജയിച്ചശേഷം സമുദായ സംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ് ഒരു നേതാവ് പറഞ്ഞത്. തത്വം പറയുന്നവര്‍ സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ കാലില്‍ വീഴാന്‍ പോയി. വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ അവര്‍ക്ക് എന്താണ് യോഗ്യതയെന്നും ജി സുകുമാരന്‍ നായര്‍ ചോദിച്ചു.

തന്നെ വെള്ളാപ്പള്ളി എന്തെല്ലാം പറഞ്ഞിരിക്കുന്നു. അതെല്ലാം ക്ഷമിച്ചു. പ്രായത്തില്‍ വളരെ മുന്നിലുള്ളയാളാണ് അദ്ദേഹം. വീഴ്ച പറ്റിയിട്ടുണ്ട്. ഈ രീതിയില്‍ ആക്ഷേപിക്കാന്‍ പാടില്ല. എന്‍എസ്എസിന് പാര്‍ലമെന്ററി മോഹം ഇല്ല. യുദ്ധം ചെയ്യാനല്ല ഒരുമിക്കുന്നതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍ ഒരു രാഷ്ട്രീയക്കാരുമില്ല. 

ചിലര്‍ രമേശ് ചെന്നിത്തലയാണെന്ന് പറയുന്നു. വി ഡി സതീശനെ അഴിച്ചുവിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. അദ്ദേഹമാണ് ഈ ശത്രുക്കളെ മുഴുവന്‍ ഉണ്ടാക്കുന്നത്. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റി എന്ന് പറയുന്നത് ബാലിശമാണ്. അവരൊക്കെ കാറുകള്‍ കാണുന്നതിന് എത്രയും മുമ്പ് സ്വന്തം കാറില്‍ കയറിയ ആളോടാണ് ഇങ്ങനെ പറയുന്നത്. അങ്ങനെയൊന്നും ആക്ഷേപിക്കാന്‍ പാടില്ല. 

സതീശനെ ഇങ്ങനെ അഴിച്ചുവിട്ടാല്‍ കോണ്‍ഗ്രസിന് അടികിട്ടും. അതില്‍ സംശയമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഇവിടെ തിണ്ണയിലിരുന്ന നിരങ്ങിയ ആളാണ് വി ഡി സതീശന്‍. ഞാനവിടെ യൂണിയന്‍ പ്രസിഡന്റിനെ വിളിച്ച് സഹായിക്കണമെന്ന് പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് വന്നത്. ഇപ്പോള്‍ ഓരോയിടത്തും നിരങ്ങുകയാണ്. ഞങ്ങള്‍ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ആര്‍ക്കുവേണ്ടിയും പറയുന്നില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !