അബുദാബി : ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി യുഎഇ സന്ദർശനത്തിനായി അബുദാബിയിൽ എത്തി.
യുഎഇ ആർമി കമാൻഡർ മേജർ ജനറൽ സ്റ്റാഫ് യൂനിസ് മയൂസ് സയ്യിദ് അൽ ഹലാമിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. യെമൻ ആക്രമണത്തോടെ സൗദി അറേബ്യയുമായുള്ള യുഎഇയുടെ ബന്ധം മോശമായിരിക്കുകയും സംഘർഷങ്ങൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച എന്നുള്ളതും നിർണായകമാണ്.
രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിൽ ഇന്ത്യൻ സൈനിക മേധാവിക്ക് യുഎഇ കരസേന ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കുന്നതാണ്. ഇന്ത്യയും യുഎഇയും തമ്മിലുള്ള വളർന്നുവരുന്ന പ്രതിരോധ പങ്കാളിത്തത്തിന്റെ ഭാഗമായി ജനറൽ ദ്വിവേദി യുഎഇയിലെ പ്രധാന സൈനിക സ്ഥാപനങ്ങൾ സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായും സൈനികരുമായും സംവദിക്കുകയും ചെയ്യും. യുഎഇ നാഷണൽ ഡിഫൻസ് കോളേജിലെ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിസംബോധന ചെയ്യും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.