മാനസിക ഉല്ലാസത്തിന് അപേക്ഷ, കമ്മീഷണറുടെ അനുമതിയിൽ, മൂന്നാറിൽ ത്രില്ലടിച്ച് വടക്കാഞ്ചേരി പോലീസ്
ദൈനം ദിന ഡ്യൂട്ടിയിലെ മാനസിക സമർദ്ദം കുറയ്ക്കുന്നതിനായി പല വഴികളും ശ്രമിക്കുന്നതിനിടയിലാണ് കൂട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും വിനോദയാത്രയുടെ ഫോട്ടോ ആസ്വദിച്ച് കാണുന്ന സേനാംഗത്തെ മറ്റുള്ളവർ ശ്രദ്ധിച്ചത്. ഇത്തരത്തിലുള്ള പല യാത്രകൾക്കും തിരക്കിട്ട ഡ്യൂട്ടി തടസ്സമായി നിൽക്കുമ്പോൾ നഷ്ടപെടുന്നത് പലരുമൊത്തുള്ള ആസ്വാദനവും ജീവിതത്തിലെ പല നല്ല നിമിഷങ്ങളുമാണ്. സേനാംഗങ്ങൾക്കിടയിൽ ഈ വിഷയം വീണ്ടും ചർച്ചയായപ്പോഴാണ് എന്തുകൊണ്ട് നമുക്ക് സ്റ്റേഷനിൽ നിന്നൊരു യാത്ര തരപ്പെടുത്തിക്കൂടാ എന്നൊരു ആശയം ഉദിച്ചത്.
ആശയം സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ് മുരളീധരനുമുന്നിൽ സബ് ഇൻസ്പെക്ടർമാരായ ഹരിഹരസൂനുവും ബദറുദ്ധീനും അവതരിപ്പിച്ചു. അസിസ്റ്റൻറ് കമ്മീഷണർ മുഖേന കമ്മീഷണർക്ക് തീർച്ചയായും അനുമതിക്കായി അപേക്ഷിക്കാമെന്ന് ഇൻസ്പെക്ടറും താല്പര്യം അറിയിച്ചപ്പോൾ സേനാംഗങ്ങളിൽ പലർക്കും യാത്രയ്ക്ക് അനുമതി ലഭിക്കുമോ എന്ന സംശയത്തിലുമായിരുന്നു.
വിവരം അറിഞ്ഞ കുന്നുംകുളം സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ സി ആർ സന്തോഷ് ഏറെ സന്തോഷത്തോടെ ലഭിച്ച അപേക്ഷ അനുമതിക്കായി സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിന് സമർപ്പിക്കുകയും, സ്റ്റേഷനിലെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ഒരുതരത്തിലും തടസ്സം വരാത്ത രീതിയിൽ സേനാംഗങ്ങൾക്ക് ഒരു ദിവസത്തെ വിനോദയാത്രയ്ക്കുള്ള അനുമതി സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അംഗീകരിക്കുയും ചെയ്തു.
വിനോദയാത്രയ്ക്കുള്ള അനുമതിലഭിച്ചതറിഞ്ഞ സേനാംഗങ്ങളുടെ ത്രിൽ പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. മൂന്നാർ മാങ്ങുളം എന്നീ സ്ഥലങ്ങൾ ഒരു ദിവസത്തിനുള്ളിൽ സന്ദർശിച്ച് ആസ്വദിച്ചുവന്ന സ്റ്റേഷനിലെ പോലീസ്സം ഉദ്യോഗസ്ഥർ ഏറെ സംതൃപ്തിയിലാണ്. സേനയിലേക്ക് പ്രവേശിക്കും മുൻപ് പല യാത്രകളും പോയിട്ടുണ്ടെങ്കിലും ഇതുപോലൊരു അനുഭവം ജീവിതത്തിൽ ആദ്യമാണെന്നും അതിനാൽ തന്നെ ഒരിക്കലും മറക്കാനാകാത്ത ഒരു യാത്രയാണെന്നുമാണ് സേനാംഗങ്ങൾ അറിയിച്ചത്. ഓരോ സേനാംഗങ്ങൾക്കും ഒരു ദിവസത്തിനുള്ളിൽ ലഭിച്ച റിഫ്രഷ്മെൻറ്, സ്ട്രെസ്സ് മാനേജ്മെൻറ് ക്ളാസ്സുകൾക്കും പരിശീലനങ്ങൾക്കും നൽകാൻ കഴിയാത്ത ഒന്നായിരുന്നുവെന്നും പലരും സന്തോഷത്തോടെ അഭിപ്രായപ്പെട്ടു.
കടപ്പാട്: തൃശൂർ സിറ്റി പോലീസ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.