തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാപരമായ പ്രകടനം.
ഗുരുവായൂർ - എറണാകുളം പാസഞ്ചർ ട്രെയിനിന് മുകളിലാണ് യുവാവ് കയറി പരിഭ്രാന്തി സൃഷ്ടിച്ചത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ഉടനെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ട്രെയിനിന് മുകളിൽ യുവാവിനെ കണ്ടതോടെ റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ തന്നെ വണ്ടി പിടിച്ചിടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. താഴെയിറങ്ങാൻ ആവശ്യപ്പെട്ട യാത്രക്കാരോടും റെയിൽവേ ജീവനക്കാരോടും തനിക്ക് ജാർഖണ്ഡിലേക്ക് പോകണമെന്നും വണ്ടി അങ്ങോട്ട് തിരിച്ചുവിടണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതിനിടെ ട്രെയിനിന് മുകളിലൂടെയുള്ള ഹൈവോൾട്ടേജ് ലൈനിൽ പിടിക്കാനും ഇയാൾ ശ്രമം നടത്തി.
ഏറെ നേരം നീണ്ടുനിന്ന ആശങ്കയ്ക്കൊടുവിൽ പോലീസെത്തി യുവാവിനെ അനുനയിപ്പിച്ചാണ് താഴെയിറക്കിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് നീക്കിയ ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവത്തെത്തുടർന്ന് ഈ റൂട്ടിൽ റെയിൽവേ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.