കൊച്ചി: പൊതുപ്രവർത്തകയായ യുവതിയെ ലഹരി കലർന്ന ഭക്ഷണം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഗോവയിലെ പി.ഡബ്ല്യു.ഡി കരാറുകാരനായ മലയാളി അറസ്റ്റിൽ.
ആലപ്പുഴ ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി മംഗലത്ത് വീട്ടിൽ ജയകുമാർ രാഘവനെയാണ് (54) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞൂരിലെ ഭാര്യാവീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കേസിനാസ്പദമായ സംഭവം
ആന്ധ്രപ്രദേശിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന മലയാളി യുവതിയാണ് പീഡനത്തിനിരയായത്. പ്രതിയും യുവതിയും ഒരേ സംഘടനയിൽ പ്രവർത്തിക്കുന്നവരാണ്. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയ യുവതിക്ക് ലഹരി കലർത്തിയ ഭക്ഷണം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. ഇതേ യുവതിയുടെ പരാതിയിൽ കരീലക്കുളങ്ങരയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന മറ്റൊരു കേസും ഇയാൾക്കെതിരെയുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതി.
അറസ്റ്റ് നാടകീയം
കൊച്ചി കേസിൽ പരാതി ഉയർന്നതിന് പിന്നാലെ ജയകുമാർ ഗോവയിലേക്ക് കടന്നിരുന്നു. കൊച്ചി സിറ്റി പോലീസ് സംഘം പലതവണ ഗോവയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രതി നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി. ഞായറാഴ്ച അർദ്ധരാത്രിയോടെ കാഞ്ഞൂരിലെ ഭാര്യാവീട് വളഞ്ഞാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പാലാരിവട്ടം പോലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.