സന്നിധാനം: ശബരിമല ഭണ്ഡാരത്തിൽ നിന്ന് പണവും സ്വർണ്ണവും കവർന്ന രണ്ട് ദേവസ്വം താൽക്കാലിക ജീവനക്കാരെ ദേവസ്വം വിജിലൻസ് പിടികൂടി.
വിദേശ കറൻസികളും സ്വർണ്ണ ലോക്കറ്റും വായയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്ക്കൽ സുനിൽ ജി. നായർ (51) എന്നിവരാണ് അറസ്റ്റിലായത്.
പിടികൂടിയത് വായ പരിശോധിച്ചപ്പോൾ
ജോലി കഴിഞ്ഞ് ഭണ്ഡാരത്തിന് പുറത്തിറങ്ങിയ ജീവനക്കാരെ സംശയം തോന്നി ദേവസ്വം വിജിലൻസ് പരിശോധിക്കുകയായിരുന്നു. ഇരുവരുടെയും വായ അസ്വാഭാവികമായ രീതിയിൽ വീർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ നടത്തിയ കർശന പരിശോധനയിലാണ് വായയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കറൻസികൾ കണ്ടെത്തിയത്. വിദേശ കറൻസികളിലെ പ്രത്യേക കോട്ടിങ് കാരണം ഉമിനീര് തട്ടിയാലും നോട്ടുകൾ നശിക്കില്ലെന്നത് മുതലെടുത്താണ് പ്രതികൾ ഇത്തരമൊരു മാർഗ്ഗം സ്വീകരിച്ചത്.
പ്രതികളിൽ നിന്ന് കണ്ടെടുത്തവ:
എം.ജി. ഗോപകുമാർ: വായയ്ക്കുള്ളിൽ നിന്ന് മലേഷ്യൻ കറൻസിയും ബാഗിൽ നിന്ന് രണ്ട് ഗ്രാം സ്വർണ്ണ ലോക്കറ്റും 13,820 ഇന്ത്യൻ രൂപയും കണ്ടെടുത്തു.
സുനിൽ ജി. നായർ: യൂറോ, കനേഡിയൻ ഡോളർ, യു.എ.ഇ ദിർഹം എന്നിവയുൾപ്പെടെ 17 വിദേശ കറൻസികളും 25,000 ഇന്ത്യൻ രൂപയും കണ്ടെടുത്തു.
നിരീക്ഷണത്തിൽ കൂടുതൽ ജീവനക്കാർ
സംഭവത്തെ തുടർന്ന് സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് കർശനമായി നിരീക്ഷിച്ചു വരികയാണ്. സന്നിധാനത്തെ പോസ്റ്റ് ഓഫീസ്, ബാങ്കുകൾ എന്നിവ വഴി തുടർച്ചയായി പണം നാട്ടിലേക്ക് അയക്കുന്ന ജീവനക്കാരുടെ പട്ടിക വിജിലൻസ് എസ്.പി വി. സുനിൽകുമാർ ആവശ്യപ്പെട്ടു. പല ജീവനക്കാരും വലിയ തുകകൾ ഇത്തരത്തിൽ അയക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ പണം മോഷണത്തിലൂടെയോ കൈക്കൂലി വഴിയോ ലഭിച്ചതാണോ എന്ന് കണ്ടെത്താൻ ബാങ്കുകളിൽ നിന്നും തപാൽ വകുപ്പിൽ നിന്നും ഇടപാട് വിവരങ്ങൾ ശേഖരിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിജിലൻസ് അറിയിച്ചു. സന്നിധാനം പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.