ജനുവരി 28-ന് ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടത്.
അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് പാർട്ടിയിൽ ഉണ്ടായേക്കാവുന്ന അനിശ്ചിതത്വം ഒഴിവാക്കാനാണ് സുനേത്രയെ ഈ പദവിയിലേക്ക് കൊണ്ടുവരാൻ എൻ.സി.പി നേതൃത്വം തീരുമാനിച്ചത്. തുടക്കത്തിൽ സുനേത്ര പവാർ ഈ പദവി ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ലെങ്കിലും, അജിത് പവാർ പടുത്തുയർത്തിയ പാർട്ടിയെ സംരക്ഷിക്കാനും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാനും താൻ മുന്നോട്ട് വരണമെന്ന പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും അഭ്യർത്ഥന അവർ സ്വീകരിക്കുകയായിരുന്നു.
മുംബൈയിൽ ചേർന്ന എൻ.സി.പി നിയമസഭാ കക്ഷി യോഗത്തിൽ സുനേത്രയെ പാർട്ടിയുടെ പുതിയ നേതാവായി ഐകകണ്ഠേന തിരഞ്ഞെടുത്തു. ചടങ്ങിൽ പങ്കെടുക്കുന്നതിനായി മുസ്സൂറിയിലുള്ള ഗവർണർ ആചാര്യ ദേവവ്രത് വൈകുന്നേരം 4 മണിക്ക് മുംബൈയിലെത്തും.
ലയന ചർച്ചകൾ സജീവം
അജിത് പവാറിന്റെ മരണത്തിന് പിന്നാലെ എൻ.സി.പിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. എൻ.സി.പി സ്ഥാപകൻ ശരദ് പവാറും അജിത് പവാറും തമ്മിൽ ലയന ചർച്ചകൾ നേരത്തെ തന്നെ നടത്തിയിരുന്നതായാണ് റിപ്പോർട്ട്. ഫെബ്രുവരി 12-ന് ലയനം പ്രഖ്യാപിക്കാൻ അജിത് പവാർ ആഗ്രഹിച്ചിരുന്നതായി ശരദ് പവാർ വെളിപ്പെടുത്തി.
"രണ്ട് എൻ.സി.പി വിഭാഗങ്ങളും ഒന്നിക്കണമെന്നത് അജിത് ദാദയുടെ വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹം പൂർത്തീകരിക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു," എന്ന് ശരദ് പവാർ പ്രതികരിച്ചു. ലയന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ആദ്യം ഭരണപരമായ ചുമതലകൾ ഏറ്റെടുത്ത് പാർട്ടിയെ സുസ്ഥിരമാക്കാനാണ് സുനേത്ര പവാറിന്റെയും കുടുംബത്തിന്റെയും തീരുമാനം. ഇതിന് ശേഷമായിരിക്കും ലയനം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ പുനരാരംഭിക്കുക.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.