പന്തെടുക്കാൻ കടലിലിറങ്ങി; തിരുവനന്തപുരം പൂന്തുറയിൽ അഞ്ചാം ക്ലാസുകാരൻ തിരയിൽപ്പെട്ട് മരിച്ചു

തിരുവനന്തപുരം: പൂന്തുറയിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കടലിൽ വീണ പന്തെടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി തിരയിൽപ്പെട്ട് മുങ്ങിമരിച്ചു.

പൂന്തുറ സ്വദേശികളായ അന്തോണിയടിമയുടെയും സ്മിതയുടെയും മകൻ എ.എസ്. അഖിൽ (11) ആണ് മരിച്ചത്. പൂന്തുറ സെന്റ് തോമസ് എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പൂന്തുറ സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള കടൽത്തീരത്തായിരുന്നു അപകടം. കളിക്കുന്നതിനിടെ പന്ത് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇത് വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി വന്ന ശക്തമായ തിരയിൽപ്പെട്ട് അഖിൽ കടലിലേക്ക് വലിച്ചെറിയപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും അപകടത്തിൽപ്പെട്ടെങ്കിലും സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ ഇടപെട്ട് അവരെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു.

തുടക്കത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല. തുടർന്ന് ബീമാപള്ളിയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധരും ചിപ്പിത്തൊഴിലാളികളും നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവമറിഞ്ഞ് വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. നിലവിൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് അഖിലിന്റെ അപ്രതീക്ഷിത വിയോഗം.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !