ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളിയെ കയറ്റിയതിനെപ്പറ്റിയുള്ള ബിനോയ് വിശ്വത്തിന്റെ പരിഹാസത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. ബിനോയ് വിശ്വം തന്നിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്നും എന്നാൽ തന്നെ കാറിൽ കയറ്റില്ലെന്ന നിലപാട് ഇരട്ടത്താപ്പാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ആലപ്പുഴയിൽ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ബിനോയ് വിശ്വം തന്റെ വീട്ടിൽ വന്ന് പണം വാങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. "കവർ നൽകിയപ്പോൾ ഒരു ലക്ഷമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ മൂന്ന് ലക്ഷം രൂപയാണ് ഞാൻ നൽകിയത്," വെള്ളാപ്പള്ളി വെളിപ്പെടുത്തി. മുൻകാല നേതാക്കളായ ടി.വി. തോമസും പി.കെ.വി.യും പി.എസ്. ശ്രീനിവാസനും തന്റെ കാർ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പി.എം. ശ്രീ വിഷയത്തിൽ സിപിഐ സ്വീകരിച്ച നിലപാട് മന്ത്രിസഭയിൽ ഭിന്നതയുണ്ടെന്ന തോന്നൽ ഉണ്ടാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ചതിയൻ ചന്തു' പരാമർശം പിൻവലിക്കില്ല
സിപിഐയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനം അവർ സ്വയം പരിശോധിക്കട്ടെയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ബിനോയ് വിശ്വത്തിനെതിരെ താൻ മുൻപ് നടത്തിയ 'ചതിയൻ ചന്തു' പരാമർശം ഉൾപ്പെടെയുള്ള ഒരു പ്രസ്താവനയും പിൻവലിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.