തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരേ ഉയര്‍ന്ന ചികില്‍സാ പിഴവില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
ശ്വാസംമുട്ടലുമായി ആശുപത്രിയില്‍ എത്തിയ ബിസ്മീര്‍ ശ്വാസതടസ്സം മൂലം ആശുപത്രി വരാന്തയില്‍ ഇരിക്കുന്നതും ആരും അങ്ങോട്ടേക്കൊന്നു കടന്നുവരാത്തതും ദൃശ്യങ്ങളില്‍ കാണാം. ഏകദേശം പത്തു മിനിറ്റോളം അദ്ദേഹത്തിന് അവിടെ ചികില്‍സ കിട്ടാതെ ഇരിക്കേണ്ടി വന്നിട്ടുണ്ട്. വിളപ്പില്‍ശാല കൊല്ലംകൊണം സ്വദേശി ബിസ്മീര്‍ (37)ആണ് മതിയായ ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച മരണപ്പെട്ടത്.
സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിര്‍. തിരുവനന്തപുരം വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. ബന്ധുക്കള്‍ തന്നെയാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതും പുറത്തു കൊണ്ടുവന്നതും.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച രോഗിക്ക് ജീവനക്കാര്‍ ഗേറ്റ് തുറന്നു നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ചികില്‍സ വൈകിയതിനാലാണ് യുവാവ് മരിച്ചെതെന്നാണ് ആരോപണം. ശ്വാസതടസവുമായി പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സ വൈകിയെന്നാണ് ആരോപണം.
പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ബിസ്മീര്‍ മരണപ്പെട്ടു.
ആ പിഞ്ചുമക്കളുടെ അനാഥത്വത്തിന് ആര് മറുപടി പറയും?
മരണത്തോട് മല്ലിടുന്ന ഒരാൾക്ക് മുന്നിൽ എങ്ങനെയാണ് ഇത്ര നിസ്സംഗരായി നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നത്?
ബിസ്മീർ എന്ന ആ ചെറുപ്പക്കാരൻ ഒരു ജീവനുവേണ്ടി യാചിക്കുമ്പോൾ, ആ ആശുപത്രിയിലെ നിയമങ്ങളും നടപടിക്രമങ്ങളും മനുഷ്യത്വത്തേക്കാൾ വലുതായിരുന്നോ?
"രക്ഷിക്കണേ" എന്ന ആ വിളി ഇപ്പോഴും ആ ആശുപത്രിയുടെ ചുവരുകളിൽ തങ്ങി നിൽപ്പുണ്ടാകും.
ചികിത്സിക്കാൻ വൈകിയ ഓരോ മിനിറ്റും അവന്റെ കുടുംബത്തിന്റെ സ്വപ്നങ്ങളാണ് ഇല്ലാതായത്. ഒരു ആംബുലൻസിൽ പോലും കൂടെപ്പോകാൻ ആരുമില്ലാതെ, അനാഥനായി മെഡിക്കൽ കോളേജിലേക്ക് പോകുമ്പോൾ ആ മനസ്സ് എത്രമാത്രം വേദനിച്ചിട്ടുണ്ടാകണം?
ഇതിനെ അനാസ്ഥ എന്ന് വിളിക്കരുത്, ഇത് 'കൊലപാതകം' തന്നെയാണ്. രണ്ട് കുഞ്ഞുങ്ങളെ അനാഥരാക്കി കടന്നുപോയത് ഒരു മനുഷ്യനല്ല, നമ്മുടെ വ്യവസ്ഥിതിയുടെ പരാജയമാണ്. അടിയന്തര ചികിത്സ നിഷേധിച്ചവർ കൊലയാളികളാണ്.
വെള്ള വസ്ത്രമിട്ടവരുടെ ഉള്ളിൽ അല്പമെങ്കിലും ഈറൻ ബാക്കിയുണ്ടായിരുന്നെങ്കിൽ ഒരു കുടുംബം ഇന്ന് തെരുവിലാകില്ലായിരുന്നു. ഈ കുടുംബത്തിന്റെ കണ്ണീരിന് കാലം സാക്ഷിയാണ്. ഇനി ഒരാൾക്കും ഈ ദുർഗതി ഉണ്ടാകരുത്.
#justiceforbismir #MedicalNegligence #vilappilsalahospital #keralahealthdepartment #thiruvananthapuram #HealthSystemFail #CPIM #public








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.