തിരുനാവായ: ദക്ഷിണേന്ത്യയിലെ സുപ്രധാന ആത്മീയ സംഗമങ്ങളിലൊന്നായ മഹാമാഘ മഹോത്സവത്തിന് ഭാരതപ്പുഴയുടെ തീരത്ത് വിശേഷാൽ പൂജകളോടെ തുടക്കമായി.
പ്രമുഖ സന്യാസിവര്യന്മാരുടെ സാന്നിധ്യത്തിലും നൂറുകണക്കിന് ഭക്തരുടെ പങ്കാളിത്തത്തിലുമാണ് ചടങ്ങുകൾ നടന്നത്.
പ്രമുഖരുടെ സാന്നിധ്യം
മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയും ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറിയുമായ ശ്രീശക്തി ശാന്താനന്ദ മഹർഷി എന്നിവരുടെ സാന്നിധ്യത്തിലാണ് ആദ്യദിന ചടങ്ങുകൾ നടന്നത്. സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ മാർഗനിർദേശത്തിലും കാർമികത്വത്തിലുമായിരുന്നു ദേവതാവന്ദനവും പിതൃകർമ്മങ്ങളും നടന്നത്.
വിശേഷാൽ കർമ്മങ്ങൾ
വീരസാധന ക്രിയ: ആദ്യദിനം രാവിലെ ആറിന് ത്രയോദശി തിഥിയിൽ ആയിനിപ്പുള്ളി വൈശാഖിന്റെ ആചാര്യത്വത്തിൽ പിതൃയാനത്തിലെ വീരസാധന ക്രിയ നടന്നു. അഞ്ച് കാലഘട്ടങ്ങളിലായി നടന്ന ഈ കർമ്മം പിതൃക്കൾക്ക് ശാന്തിയും സന്തതികൾക്ക് കർമ്മതടസ്സങ്ങൾ നീങ്ങി ഐശ്വര്യം കൈവരുമെന്നുമാണ് വിശ്വാസം.
വേദശ്രാദ്ധ കർമ്മം: ഇന്ന് രാവിലെ ആറു മുതൽ ചതുർദശി തിഥിയിൽ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാടിന്റെ ആചാര്യത്വത്തിൽ വേദശ്രാദ്ധ കർമ്മം നടക്കും. പിതൃക്കളെ ദൈവിക നിലയിലേക്ക് ഉയർത്തുന്ന വിശേഷാൽ പൂജയാണിത്.
ഗവർണർ ഉദ്ഘാടനം ചെയ്യും
മാഘ ഗുപ്ത നവരാത്രിയുടെ ആദ്യദിനമായ ജനുവരി 19-ന് മഹാമാഘ മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. രാവിലെ 11-ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ധർമ്മധ്വജാരോഹണം നിർവഹിക്കുന്നതോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും.
മഹാമേരു രഥയാത്ര
ഉദ്ഘാടന ദിവസം തന്നെ തമിഴ്നാട്ടിലെ പ്രമുഖ ആധീനങ്ങളുടെ പങ്കാളിത്തത്തോടെ തിരുനാവായ ത്രിമൂർത്തി സംഗമത്തിലേക്ക് 'മഹാമേരു രഥയാത്ര' ആരംഭിക്കും. ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ യതീശാനന്ദനാഥൻ ഡോ. ശ്രീനാഥ് കാരയാട്ട് യാത്രയ്ക്ക് നേതൃത്വം നൽകും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.