കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

 കൊട്ടാരക്കര: ദേശീയപാതയിൽ നെടുവത്തൂരിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.


എഴുകോൺ അമ്പലത്തുകാല കാർത്തിക ഭവനിൽ അഭിഷേക് (24), മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. കൂട്ടിയിടിച്ചതിനെത്തുടർന്ന് ഒരു ബൈക്കിന് തീപിടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്.

അപകടം ഞായറാഴ്ച രാത്രി ഞായറാഴ്ച രാത്രി പത്തരയോടെ നെടുവത്തൂർ താമരശ്ശേരി ജങ്ഷന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ബൈക്കുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുകയും നിമിഷങ്ങൾക്കകം വാഹനം ആളിപ്പടരുകയുമായിരുന്നു.


തൽക്ഷണം വെന്തുമരിച്ചു കത്തിയ ബൈക്കിലുണ്ടായിരുന്ന അഭിഷേക് സംഭവസ്ഥലത്തുതന്നെ വെന്തുമരിച്ചു. മറ്റ് യുവാക്കൾ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പരിക്കേറ്റ സിദ്ധിവിനായക് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നീലേശ്വരം അമ്മുമ്മമുക്ക് സ്വദേശി ജീവൻ (21), സനൂപ് (21) എന്നിവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ ചികിത്സയിലാണ്.

ഫയർഫോഴ്സ് എത്തി തീ അണച്ചു കൊട്ടാരക്കരയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ബൈക്കിലെ തീ പൂർണ്ണമായും അണച്ചത്. ഇതിന് ശേഷമാണ് അഭിഷേകിന്റെ മൃതദേഹം പുറത്തെടുക്കാനും ആശുപത്രിയിലേക്ക് മാറ്റാനും സാധിച്ചത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !