ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ അറിയിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ.
മുഴുവൻ കശ്മീരും ഇന്ത്യയുടെ ഭാഗം, പാകിസ്താന് ഒരു അവകാശവുമില്ല, വീണ്ടും ഒന്നിക്കണം എന്നും ബോബ് ബ്ലാക്ക്മാൻ അഭിപ്രായപ്പെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപേ താൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. 1990 കളുടെ തുടക്കത്തിൽ, പ്രത്യേകിച്ച് താഴ്‌വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെത്തുടർന്നാണ് തന്റെ നിലപാട് രൂപപ്പെട്ടതെന്ന് ബോബ് ബ്ലാക്ക്മാൻ പറഞ്ഞു.
ജയ്പൂരിലെ കോൺസ്റ്റിറ്റ്യൂഷണൽ ക്ലബ്ബിൽ നടന്ന ഒരു ഹൈ-ടീ പരിപാടിയിൽ സംസാരിക്കവേ ആണ് കാശ്മീരിനെ കുറിച്ചുള്ള തന്റെ ദീർഘകാല നിലപാട് ബോബ് ബ്ലാക്ക്മാൻ ആവർത്തിച്ചത്. 1992 ൽ തന്നെ ജമ്മു കശ്മീരിൽ നിന്ന് കശ്മീരി പണ്ഡിറ്റുകളെ ബലമായി പുറത്താക്കിയപ്പോൾ ആർട്ടിക്കിൾ 370 റദ്ദാക്കണമെന്ന് താൻ ആവശ്യം ഉന്നയിച്ചിരുന്നതായി അദ്ദേഹം അനുസ്മരിച്ചു.
" കുടിയിറക്കപ്പെട്ട സമൂഹം നേരിടുന്ന ഗുരുതരമായ അനീതിയിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ യുകെയിൽ അന്ന് ഞങ്ങൾ ശ്രമങ്ങൾ നടത്തി. ഇത് തെറ്റാണ്, ഇത് അന്യായമാണ്, മതവും പശ്ചാത്തലവും കാരണം മാത്രമാണ് ആളുകളെ അവരുടെ പൂർവ്വിക വീടുകളിൽ നിന്ന് പുറത്താക്കുന്നതെന്ന് ജനങ്ങളോട് പറയാൻ ഞങ്ങൾ അന്ന് ഒരു വലിയ യോഗം ചേർന്നു. ഭീകരതയെ മാത്രമല്ല, ജമ്മു കശ്മീരിലെ നാട്ടുരാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പാകിസ്താൻ നടത്തുന്ന നിയമവിരുദ്ധ അധിനിവേശത്തെയും ഞങ്ങൾ നിരന്തരമായി അപലപിച്ചു കൊണ്ടിരിക്കുകയാണ്," എന്നും ബ്രിട്ടീഷ് എംപി സൂചിപ്പിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.