കാൺപൂർ: സിനിമകളെ വെല്ലുന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ വീട്ടിൽ ഒളിപ്പിച്ച കാമുകനെ നാട്ടുകാർ കൈയോടെ പിടികൂടി. ഉത്തർപ്രദേശിലെ കാൺപൂരിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
പെൺകുട്ടിയുടെ വീട്ടുകാർ ജോലിക്ക് പോയ സമയം നോക്കി വീട്ടിലെത്തിയ യുവാവിനെ അയൽവാസികളുടെ ജാഗ്രതയിലാണ് പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
വെള്ളിയാഴ്ച രാവിലെ പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കായി പുറത്തുപോയ സമയത്താണ് അയൽപക്കത്ത് താമസിക്കുന്ന കാമുകനെ പെൺകുട്ടി വീട്ടിലേക്ക് ക്ഷണിച്ചത്. ഉച്ചയോടെ യുവാവ് വീട്ടിലെത്തുകയും ചെയ്തു. എന്നാൽ, അടച്ചിട്ട വീട്ടിൽ നിന്ന് സംശയാസ്പദമായ രീതിയിൽ സംസാരവും ശബ്ദങ്ങളും കേട്ടതോടെ തൊട്ടടുത്ത വീട്ടിലെ സ്ത്രീക്ക് സംശയം തോന്നി. വീട്ടിൽ മറ്റാരോ അതിക്രമിച്ചു കയറിയതാകാം എന്നുകരുതിയ ഇവർ ഉടൻ തന്നെ പെൺകുട്ടിയുടെ വീടിന്റെ വാതിലിൽ മുട്ടി.
यूपी | कानपुर में बॉयफ्रेंड अपनी गर्लफ्रेंड से मिलने के लिए उसके घर पहुंचा। उसी वक्त गर्लफ्रेंड के घर वाले आ गए। छिपाने के लिए गर्लफ्रेंड ने बॉयफ्रेंड को लोहे के बक्से में बंद कर दिया। बक्से से आहट हुई तो उसे खुलवाया गया, तब बॉयफ्रेंड बाहर निकला। पुलिस ने हिरासत में लिया। pic.twitter.com/W2I1CFOtQL
— Sachin Gupta (@SachinGuptaUP) January 23, 2026
നാടകീയ രംഗങ്ങൾ
അയൽവാസി വാതിലിൽ മുട്ടിയതോടെ പരിഭ്രാന്തരായ യുവതി കാമുകനെ ആരും ശ്രദ്ധിക്കാത്ത ഒരിടത്ത് ഒളിപ്പിച്ചു. സാധാരണ സിനിമകളിൽ കാണുന്നതുപോലെ കട്ടിലിനടിയിലോ അലമാരയ്ക്കുള്ളിലോ ആയിരുന്നില്ല യുവാവ് ഒളിച്ചിരുന്നത്. വീട്ടിൽ പരിശോധന നടത്തിയ അയൽവാസികളും നാട്ടുകാരും യുവാവിനെ കണ്ടെത്തിയ സ്ഥലം കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. തുടർന്ന് നാട്ടുകാർ ചേർന്ന് യുവാവിനെ വീട്ടിൽ നിന്ന് പുറത്തിറക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
സിനിമകളിൽ മാത്രം കണ്ടുവരാറുള്ള ഇത്തരം രംഗങ്ങൾ നേരിട്ട് കണ്ടതിന്റെ അമ്പരപ്പിലാണ് കാൺപൂരിലെ ഈ പ്രദേശം. നിലവിൽ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.