ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ലക്ഷ്മി നഗറിൽ ജിം ഉടമയ്ക്കും കുടുംബത്തിനും നേരെ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം.
ജിം ഉടമയെ മർദ്ദിക്കുകയും ഭാര്യയെ കടന്നുപിടിക്കുകയും ചെയ്ത അക്രമിസംഘം, ദമ്പതികളുടെ മകനെ നഗ്നനാക്കി തെരുവിൽ വെച്ച് മർദ്ദിച്ചതായും പരാതിയുണ്ട്. ജനുവരി രണ്ടിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഡൽഹി ലക്ഷ്മി നഗറിൽ ഗുണ്ടാവിളയാട്ടം! ജിം ഉടമയെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ച സംഘം, മകനെ നഗ്നനാക്കി തെരുവിൽ വെച്ച് മർദ്ദിച്ചു. കെയർ ടേക്കർ അറസ്റ്റിൽ. മുംബൈയിൽ മോഷണശ്രമത്തിനിടെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും പിടിയിലായി. #CrimeNews #Delhi #Mumbai #Justice #Safety pic.twitter.com/eN4HnrSFIx
— Rareshares (@unnikutan77) January 7, 2026
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: തന്റെ കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ജിം നടത്തുന്ന ഉടമയും അവിടുത്തെ കെയർ ടേക്കറായ സതീഷ് യാദവും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സതീഷ് യാദവ് തന്നെ വഞ്ചിച്ച് ജിം കൈക്കലാക്കാൻ ശ്രമിക്കുന്നതായി ഉടമ ആരോപിച്ചിരുന്നു. ജനുവരി രണ്ടിന് ജിമ്മിലെ പൈപ്പ് ചോർച്ച പരിശോധിക്കാൻ എത്തിയ ദമ്പതികളെ സതീഷ് യാദവും സംഘവും വളയുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
തടയാൻ എത്തിയ മകനെ അക്രമികൾ തെരുവിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി മർദ്ദിച്ചതായും ഉടമ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ സതീഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ വികാസ് യാദവ്, ശുഭം യാദവ്, ഓംകാർ യാദവ് എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.