ഡൽഹി :എസ്ബിഐ അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ഉപയോക്താവിന്റെ എസ്ബിഐ യോനോ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നൊരു സന്ദേശം പലര്‍ക്കും വാട്സാപ്പിൽ ലഭിക്കുന്നുണ്ട്.
ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനായി സന്ദേശത്തോടൊപ്പമുള്ള എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യാനും ഇതിൽ നിർദ്ദേശിക്കുന്നു. എന്നാൽ, ഇത് എസ്‍ബിഐയുടെ ഔദ്യോഗിക സന്ദേശമല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം. അന്വേഷണംഎസ്ബിഐയുടെ ലോഗോയും പേരുമുള്ള വാട്സാപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശം ലഭിക്കുന്നത്. ‘Dear SBI customer, This is to inform you that Your SBI YONO Account will be Blocked Tonight due to AADHAR no. is not updated in your Account. We regret the inconvenience caused and request you to please install our official SBI Aadhar update apk and kindly update your AADHAR and proceed your further KYC immediately...’, എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഒപ്പം, ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനുള്ള ആപ്ലിക്കേഷൻ (എപികെ) ഫയലുമുണ്ട്.
എന്നിട്ട്, എത്രയും വേഗം അപ്ഡേറ്റ് പൂർത്തിയാക്കൂ എന്ന തരത്തിലാണ് സന്ദേശത്തിലെ ആവശ്യം.പരിശോധിച്ചപ്പോൾ, ഇത്തരത്തിലൊരു നടപടി എസ്ബിഐ സ്വീകരിച്ചിട്ടില്ല എന്നാണ് ലഭിച്ച വിവരം. ബാങ്കിങ് ആപ്പ് അപ്ഡേറ്റ് ചെയ്യാമെന്നു പറഞ്ഞ് തട്ടിപ്പുകാർ വ്യാജ എപികെ ലിങ്കുകൾ അയയ്ക്കുന്നുണ്ടെന്നും ഇത് ഉപയോക്താക്കളുടെ പണം മോഷ്ടിക്കാനുള്ള തട്ടിപ്പാണെന്നും മുന്നറിയിപ്പ് നൽക്കുന്ന എസ്ബിഐയുടെ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽനിന്നും ലഭിച്ചു. ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശത്തിലെ ഫയലിൽ ക്ലിക്ക് ചെയ്യരുത്, ഡൗൺലോഡ് ചെയ്യരുത്, അതുവഴി അപ്ഡേറ്റ് ചെയ്യരുത് എന്നാണ് ഇവരുടെ മുന്നറിയിപ്പിൽ പറയുന്നത്.
പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നും ഇതില്‍ എസ്‍ബിഐ നിർദ്ദേശിക്കുന്നു.ഇപ്പോൾ നടക്കുന്ന തട്ടിപ്പിനെതിരെ കേന്ദ്ര സർക്കാരിന്റെ പിഐബി ഫാക്ട് ചെക്കും മുന്നറിയിപ്പ് നൽകിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.
ഉറവിടം കൃത്യമോ വ്യക്തമോ അല്ലാത്ത വാട്സാപ്പ്/എസ്എംഎസ് സന്ദേശങ്ങൾ, ഇ–മെയിൽ എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളോ എപികെ ഫയലുകളോ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് ഇവരുടെ മുന്നറിയിപ്പിൽ പറയുന്നു. ഇത്തരം സൈബർ കുറ്റകൃത്യങ്ങള്‍ 1930 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഇതിൽനിന്നും എസ്ബിഐയുടെ പേരിൽ ലഭിക്കുന്ന ആധാർ അപ്‍ഡേറ്റ് സന്ദേശങ്ങൾ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചു.
വാസ്തവം എസ്ബിഐ അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ഉപയോക്താവിന്റെ എസ്ബിഐ യോനോ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന തരത്തിൽ വാട്സാപ്പിൽ ലഭിക്കുന്ന സന്ദേശം വ്യാജമാണ്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ഇത്തരം സന്ദേശങ്ങളോടൊപ്പം ലഭിക്കുന്ന എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യരുത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.