പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കായി പുതിയ പരാതി. അതിജീവിതയുടെ ഭർത്താവാണ് രാഹുലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
നേരത്തെ ഈ കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുടെ ഭർത്താവാണ് പരാതിക്കാരൻ. രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തു. തനിക്ക് വലിയ നാശനഷ്ടം രാഹുൽ കാരണം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു. 2 മാസം മാത്രം നീണ്ട കുടുംബജീവിതം തകരാൻ കാരണം രാഹുലായിരുന്നു.വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ തന്റെ ഭാര്യയെ വശീകരിച്ചു. താനും ഭാര്യയുമായുള്ള പ്രശ്നം തീർക്കാനാണ് രാഹുൽ ശ്രമിച്ചെന്നായിരുന്നു വാദം. എന്നാൽ ഇത്തരം ഒരു നീക്കവും രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. രാഹുൽ അവസരം മുതലെടുത്തു. സമൂഹമാധ്യമങ്ങളിൽ തന്റെ ലൈംഗികശേഷിയെ പോലും ചോദ്യം ചെയ്തുകൊണ്ടുള്ള മോശപ്പെട്ട പ്രതികരണങ്ങൾ കാണാനിടയായി.
മാനസികമായി തകർച്ചയിലേക്ക് നയിച്ചു. കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്നും അതിജീവിതയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ കോന്നി അറ്റച്ചാല്‍ സ്വദേശി ജോബി ജോസഫിനു കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു.
ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഗുളിക എത്തിച്ചതെന്നും ഗുളികയെപ്പറ്റി മറ്റൊരറിവുമില്ലെന്നുമാണ് ജോബി കോടതിയില്‍ വാദിച്ചത്.
ഇതേ കേസില്‍ ഒന്നാം പ്രതി രാഹുലിന്റ ജാമ്യം കോടതി നേരത്തെ തള്ളിയതാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.