കേന്ദ്ര ബജറ്റ് നാളെ, പ്രതീക്ഷയോടെ സംസ്ഥാന സർക്കാരും ബിജെപി സംസ്ഥാന കമ്മിറ്റിയും

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് നാളെ രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും.

ധനമന്ത്രി എന്ന നിലയിൽ നിര്‍മല സീതാരാമന്റെ ഒൻപതാമത്തെ ബജറ്റാണ് നാളത്തേത്. നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ട് കേരളത്തിനു വേണ്ടി ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമല സീതാരാമനു നൽകിയിട്ടുണ്ട്. ‌

21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഇടനാഴി, റെയർ എർത്ത് കോറിഡോർ, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടി സഹായം തുട‌ങ്ങിയ ആവശ്യങ്ങളാണ് കേരളത്തിന്റെ കത്തിലുള്ളത്. 

കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങൾക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര ഉല്‍പാദനം വര്‍ധന എന്നിവയ്ക്കു നടപടികളുണ്ടായേക്കും. ആദായനികുതിയിലെ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ പരിധി ഉയർത്തുമോ എന്നതാണ് നികുതിദായകർ ഉറ്റുനോക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !