ഡൽഹി :ഇന്ത്യൻ വിപണിയിൽ ആദ്യ ഓൾ-ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് ടൊയോട്ട. Urban Cruiser EBella എന്ന പേരുള്ള വാഹനം മാരുതി സുസുക്കി ഇ-വിറ്റാരയുടെ ടൊയോട്ട വകഭേദമാണ്.
മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽപ്പെടുന്ന വാഹനം ഒറ്റ ചാർജിൽ പരമാവധി 543 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, ടാറ്റ കർവ്വ് ഇവി, എംജി ഇസഡ്എസ് ഇവി തുടങ്ങിയ മോഡലുകളുമായാണ് ഇത് മത്സരിക്കുന്നത്.പനോരമിക് സൺറൂഫ്, 10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജർ, ജെബിഎൽ സൗണ്ട് സിസ്റ്റം,ആംബിയന്റ് ലൈറ്റിങ്, ഡയൽ ടൈപ്പ് ഷിഫ്റ്റ് ഗിയർ നോബ്, എയർ പ്യൂരിഫയർ, ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്. സുരക്ഷയ്ക്കായി, ഇലക്ട്രിക് വാഹനത്തിന് 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ലെവൽ 2 ADAS എന്നിവ ലഭ്യമാണ്. കറുപ്പ്, തവിട്ട് നിറങ്ങൾ ഉൾപ്പെട്ട ഡ്യുവൽ-ടോൺ ഇന്റീരിയറാണ് വാഹനത്തിലുള്ളത്. ഇ-വിറ്റാരയുടേതിന് സമാനമാണ് ഡാഷ്‌ബോർഡ് ലേഔട്ട്.
രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ വാഹനം ലഭിക്കും. 49 kWh, 61 kWh എന്നിവയാണ് അവ. വലിയ ബാറ്ററി പാക്കുള്ള വേരിയന്റ് 171.6 എച്ച്പി ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. അത് 189 എൻഎം ടോർക്ക് നൽകും. ചെറിയ 49 kWh വേരിയന്റിൽ 106 എച്ച്പി ഇലക്ട്രിക് മോട്ടോറാണ് ഉള്ളത്. ഒറ്റ ചാർജിൽ പരമാവധി 543 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് എസ്‌യുവി 2WD, AWD ഡ്രൈവ്‌ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.