പാലാ: പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന 18-ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങ് ഭക്തജന പങ്കാളിത്താൽ സജീവമായി.
കേരളത്തിൽ പതിനെട്ടാം പടിയുള്ള അപൂർവ്വം ശ്രീധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒന്നാണ് പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം.ചടങ്ങുകളിൽ മാണി സി കാപ്പൻ എം എൽ എ ,മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം , ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജാ രവീന്ദ്രൻ, മുൻ പഞ്ചായത്ത് മെമ്പർ അഖില അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.ക്ഷേത്രത്തിലെത്തിയ ജനപ്രതിനിധികളെ ക്ഷേത്രോപദേശക സമിതി - ഉത്സവകമ്മിറ്റി ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.
ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും ഉത്സവ കമ്മിറ്റി വക ഉപഹാരം കൺവീനർ ജിനോ ഒ.പി. പ്രശാന്ത് നന്ദകുമാർ, കലാക്ഷേത്ര സി.ഡി. നാരായണൻ എന്നിവർ ചേർന്ന് സമർപ്പിച്ചു.\രാവിലെ തന്നെ മാണി സി. കാപ്പൻ എം. എൽ. എ ക്ഷേത്രത്തിലെത്തി അയ്യപ്പ ഭക്തർക്ക് ആശംസകൾ നേർന്നിരുന്നു .
ഉത്സവ നാളിൽ ആശംസകൾ നേരാൻ ജോസ് കെ. മാണി എം.പി. യും എത്തുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.