തിരുവനന്തപുരം :കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബം നേരത്തേ തന്നെ കൂട്ടആത്മഹത്യയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നു സൂചന.
മകളുടെ വിവാഹജീവിതം തകര്‍ന്നതിലുള്ള അപമാനം മൂലം കുടുംബം വലിയ മാനസികവിഷമത്തിലായിരുന്നു. ജീവനൊടുക്കിയ ഗ്രീമ എസ്. രാജിന്റെ ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് ഇക്കാര്യത്തെക്കുറിച്ചുള്ള സൂചനയുള്ളത്. മരിക്കാനുള്ള സയനൈഡ് അച്ഛന് ഉള്ളപ്പോഴേ കൈയില്‍ ഉണ്ടെന്നാണ് ഗ്രീമ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തിഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍. രാജീവിന്റെ ഭാര്യ എസ്.എല്‍. സജിത(54) മകള്‍ ഗ്രീമ എസ്. രാജ്(30) എന്നിവരെയാണ് ബുധനാഴ്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു മാസം മുന്‍പാണ് രാജീവ് മരിച്ചത്.അതിനു മുന്‍പ് തന്നെ സയനൈഡ് കുടുംബം കരുതിയിരുന്നു. ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്റെ അവഗണനയില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്നാണ് ആത്മഹ്യതാക്കുറിപ്പില് പറയുന്നത്.
ഉണ്ണിയോട് കെഞ്ചി ഒരു കച്ചിത്തുരുമ്പെങ്കിലും പിടിക്കാന്‍ പറ്റുമോ എന്നു വിചാരിച്ച് കാല് പിടിച്ചു കരഞ്ഞുവെന്ന് ഗ്രീമയുടെ കുറിപ്പില്‍ പറയുന്നത്. ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കാനാണ് താനും അച്ഛനും അമ്മയും കാത്തിരുന്നതെന്നും ഗ്രീമ കുറിച്ചിരുന്നു. ഇതിനിടയിലാണ് പിതാവ് രാജീവ് ഹൃദ്രോഗം മൂലം മരിച്ചത്. ഇതോടെ ഗ്രീമയും സജിതയും കൂടുതല്‍ ഒറ്റപ്പെട്ടു.
ദിവസങ്ങള്‍ക്കു മുന്‍പ് ഗ്രീമയും മാതാവും അവസാനശ്രമമെന്ന നിലയില്‍ ഉണ്ണിക്കൃഷ്ണനെ കണ്ട് സംസാരിച്ചിരുന്നു. എന്നാല്‍ ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ ഉണ്ണി എല്ലാവരുടെയും മുന്നില്‍വച്ച് അപമാനിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതോടെയാണ് വീട്ടില്‍ തിരിച്ചെത്തിയ ഗ്രീമയും സജിതയും കൈയില്‍ കരുതിയിരുന്ന സയനൈഡ് കഴിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചത്.
വീടിനുള്ളില്‍ ഹാളിലെ സോഫയില്‍ കൈകള്‍ ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ണിക്കൃഷ്ണനെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന് വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
പൂന്തുറ പൊലീസ് നാളെ മുംബൈയിലെത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും. നാട്ടിലെത്തിച്ചു ചോദ്യം ചെയ്തതിനു ശേഷം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണോ എന്നു തീരുമാനിക്കും. അമ്പലത്തറ പഴഞ്ചിറയ്ക്കു സമീപം താമസിക്കുന്ന ഉണ്ണിക്കൃഷ്ണന് അയര്‍ലന്‍ഡില്‍ കോളജ് ലക്ചററായി ജോലി ചെയ്യുന്നുവെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.ലോക്കറിലുള്ള 200 പവന് സ്വര്‍ണം, കമലേശ്വരത്തെ വീട്, 10 സെന്റ് സ്ഥലം എന്നിവ അമ്മാവന്മാര്ക്ക് നല്‍കണമെന്നും ഉണ്ണിക്കൃഷ്ണനും സഹോദരന്മാര്ക്കും ഒരു കാരണവശാലും നല്‍കരുതെന്നും ഗ്രീമ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
പിതാവിന്റെ ചിറയിന്‍കീഴിലെ കുടുംബസ്വത്തുക്കളും അമ്മയുടെ കടയ്ക്കാവൂരിലെ കുടുംബസ്വത്തും ഇതിന്റെ കൂടെയുണ്ട്. വസ്തുക്കളുടെ പ്രമാണങ്ങളും ബാങ്ക് പാസ്ബുക്കും ലോക്കറിന്റെ താക്കോലും കാറിന്റെ ആര്‍സി ബുക്കും കിടപ്പുമുറിയിലെ അലമാരയില്‍ വച്ചിട്ടുണ്ടെന്നും ഗ്രീമ കുറിച്ചു. സ്വത്തുക്കള്‍ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണതാണ്. ഉണ്ണിയും സഹോദരന്മാരും അത് അനുഭവിക്കാന്‍ ഇടവരുരുത്.
അമ്മാവന്മാര് അനുഭവിക്കുന്നതാണ് തനിക്കും അമ്മയ്ക്കും സന്തോഷം. അവസാനത്തെ അപേക്ഷയാണിതെന്നും സജിതയും ഗ്രീമയും ഒപ്പിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു. സജിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെതിരെയാണ് പ്രധാനമായും ആരോപണം ഉന്നയിക്കുന്നത്.
താനും മകളും ആത്മഹത്യ ചെയ്യുന്നതിനു കാരണം ഗ്രീമയുടെ ഭര്‍ത്താവ് ബി.എം. ഉണ്ണിക്കൃഷ്ണന് ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 6 വര്‍ഷത്തോളമായി നേരിടുന്ന മാനസികപീഡനവും അവഗണനയുമാണ് കാരണമെന്നും കുറിപ്പില്‍ പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.