മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അന്‍പതോളം ഡോക്ടര്‍മാരുടെയം അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലയ്ക്കല്‍ ആശുപത്രികളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി ഡോക്ടര്‍മാരുടെ റിസര്‍വ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. സാധാരണ മരുന്നുകള്‍ക്ക് പുറമെ, പാമ്പിന്‍ വിഷത്തിനുള്ള ആന്റി സ്നേക്ക് വെനം, പേവിഷബാധയ്ക്കുള്ള വാക്സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ മുതലായവയും ആശുപത്രികളില്‍ ലഭ്യമാണ്.

മകരവിളക്ക് വ്യൂ പോയിന്റുകളില്‍ ആംബുലന്‍സും മെഡിക്കല്‍ സംഘവും സേവനത്തിനുണ്ടാകും. അടിയന്തര സര്‍വീസിനായി നിലവിലുള്ള 27 ആംബുലന്‍സുകള്‍ക്ക് പുറമേ 19 അധിക ആംബുലന്‍സുകള്‍ ഉള്‍പ്പെടെ 46 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍  14 ആംബുലന്‍സുകള്‍ വിവിധ വ്യു പോയിന്റുകളിലും 5 ആംബുലന്‍സുകള്‍ പമ്പയിലും നിലയ്ക്കലുമായി സേവനത്തിനുണ്ടാകും.

പമ്പ ഹില്‍ടോപ്പ്, പമ്പ ഹില്‍ഡൗണ്‍, യു ടേണ്‍, ത്രിവേണി പെട്രോള്‍ പമ്പ്, ത്രിവേണി പാലം, പമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, ചാലക്കയം, അട്ടത്തോട് (പമ്പ-നിലയ്ക്കല്‍ റോഡ്), കിഴക്കേ അട്ടത്തോട്, പടിഞ്ഞാറേ അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ആങ്ങമൂഴി, വലിയാനവട്ടം, സന്നിധാനത്ത് പാണ്ടിത്താവളം, ബെയ്ലി പാലം, എച്ച്.ഐ ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളില്‍ അധിക മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും.

പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ 17 അടിയന്തര വൈദ്യസഹായകേന്ദ്രങ്ങള്‍ (നീലിമല ബോട്ടം, നീലിമല മിഡില്‍, നീലിമല ടോപ്, അപ്പാച്ചിമേട് ബോട്ടം, അപ്പാച്ചിമേട് മിഡില്‍, അപ്പാച്ചിമേട് ടോപ്, ഫോറെസ്റ്റ് ക്യാമ്പ് ഷെഡ്, മരക്കൂട്ടം, ക്യൂ കോംപ്ലക്സ് 2, ക്യൂ കോംപ്ലക്സ് എസ്. എം 1, ശരംകുത്തി, വാവരുനട, സോപാനം, പാണ്ടിത്താവളം, ചരല്‍മേട് ടോപ്, ചരല്‍മേട് മിഡില്‍, ചരല്‍മേട് ബോട്ടം) സജ്ജമാണ്.

സ്ട്രെച്ചര്‍ സര്‍വീസ്, ആംബുലന്‍സ് സര്‍വീസ് എന്നിവ നിയന്ത്രിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം തുടങ്ങി. ഇതിന് പുറമെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 72 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവാഭരണഘോഷയാത്ര സംഘത്തെ സന്നിധാനത്തേയ്ക്കും തിരിച്ചുമുള്ള യാത്രയിലും മെഡിക്കല്‍ ടീം അനുഗമിക്കും. തിരുവാഭരണ ഘോഷയാത്ര വരുന്നപാതയിലുള്ള ആശുപത്രികള്‍ ആ സമയം തുറന്ന് പ്രവര്‍ത്തിക്കും. 

മകരവിളക്കിന് മുന്നോടിയായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ഭക്തര്‍ക്ക് ശബരിമലയില്‍ അടിയന്തര വൈദ്യസഹായത്തിനായി 04735 203232 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !