ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം..വലവൂർ സഹകരണ ബാങ്ക് ഇപ്പോഴും ലാഭത്തിൽ എന്ന് ഭരണ സമിതി.

പാലാ :വലവൂർ സഹകരണ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ച 2023 ഓഗസ്‌റ്റ് മാസം തുടക്കത്തിൽ ബാങ്കിൽ 256 കോടി രൂപയുടെ നിക്ഷേപവും 211 കോടി രൂപയുടെ വായ്പയും ഉണ്ടായിരുന്നു.

ബാങ്കിന്റെ ഇപ്പോഴത്തെ സ്‌ഥിതിവിവര കണക്കുകൾ പ്രകാരം 139 കോടി രൂപയുടെ നിക്ഷേപവും 133 കോടി രൂപയുടെ വായ്‌പയും ആണ് ഉള്ളത്. സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിന് ശേഷവും ബാങ്കിന് 117 കോടി 78 കോടി രൂപയുടെ വായ്‌പ തിരിച്ച് രൂപയുടെ നിക്ഷേപം തിരികെ നൽകാനും പിടിക്കാനും സധിച്ചിട്ടുണ്ട്. നിലവിൽ ബാങ്ക് നിക്ഷേപകർക്ക് പലിശയിനത്തിൽ നൽകാനുള്ള തുക 7.62 കോടി രൂപാ മാത്രമാണ്. അതേസമയം പലിശയിനത്തിൽ ലഭിക്കാനുള്ള തുക 76 കോടി രൂപയാണ്.

ബാങ്കിന് ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായ പരിശ്രമങ്ങൾ മൂലം ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷം 30/2025 സർക്കുലർ ഇളവുകൾ പ്രയോജനപ്പെടുത്താതെ തന്നെ 5.56,68,436.72 രൂപയുടെ ലാഭം ഉണ്ടാക്കിയിട്ടുണ്ട്.

2025 ഡിസംബർ വരെ കുടിശ്ശികയായ മുഴുവൻ വായ്‌പകളും ചിട്ടികളും കേസ് നടപടികളിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ആകെ കേസ് നടപടികൾ നടന്ന് കൊണ്ടിരിക്കുന്ന വായ്‌പകൾ 1628 എണ്ണം വരും

ഈ ഭരണ സമിതി ചാർജെടുത്തതിന് ശേഷം സെയിൽ ഓഫീസർ മുഖാന്തിരം 14 പേരുടെ വസ്തുക്കൾ ലേലം ചെയ്തു. തുടർ നടപടികൾ നടന്ന് കൊണ്ടിരിക്കുന്നു. തുടർന്നുള്ള മാസങ്ങളിലും ലേല നടപടികൾ തുടർച്ചയായി നടത്തുന്നതാണ്. കൂടാതെ സിവിൽ കോടതി മുഖാന്തിരം 6 പേരുടെ വസ്തുക്കൾ ജപ്തി ചെയ്തു.

സഹകരണ പുനരുദ്ധാരണ നിധി, റിസർവ്വ് ഫണ്ട്, റിസ്‌ക് ഫണ്ട്, ഡെപ്പോസിറ്റ് ഗ്യാരൻറി ഫണ്ട് ബോർഡ് എന്നിവിടങ്ങളിൽ നിന്നെല്ലാം അർഹതയുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിന് ബാങ്ക് അപേക്ഷ നൽകിയിരുന്നു. അതിൽ സഹകരണ പുനരുദ്ധാരണ പദ്ധതി പ്രകാരം 10 കോടി രൂപയുടെ ധന സഹായത്തിന് ബാങ്കിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 

ജില്ലാതല മോണിറ്ററിംഗ് കമ്മറ്റികൾ പരിശോധിച്ച് ശുപാർശ ചെയ്ത 93 അപേക്ഷകളിൽ നിന്നാണ് സംസ്ഥാനത്ത് ആകെ 12 നടത്തുന്ന ബാങ്കുകളെയാണ് സഹകരണ ബാങ്കുകളെ പദ്ധതിയിൽ തെരഞ്ഞെടുത്തിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ബാങ്കുകൾ സ്വീകരിച്ച വിവിധ നടപടികൾ പരിശോധിച്ച് അതിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ ജില്ലാതല കമ്മറ്റികൾ ശുപാർശ ചെയ്തിട്ടുള്ളത്. 

പുനരുദ്ധാരണ പദ്ധതി പ്രകാരം ലഭിക്കുന്ന തുക ഉപയോഗിച്ച് കൂടുതൽ മദ്ധ്യകാല വായ്‌പകളും സ്വർണ്ണ പണയ വായ്‌പകളും നൽകാൻ മറ്റാവശ്യങ്ങൾക്കൊന്നും ഈ തുക വിനിയോഗിക്കാൻ സാധിക്കില്ല.ഡിപ്പോസിറ്റ് ഗ്യാരണ്ടി ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്ന മുറക്ക് നിക്ഷേപകരുടെ തുക തിരികെ നൽകാനും ബാങ്കിന് സാധിക്കും

ബാങ്കിന്റെ മുൻപ്രസിഡന്റ് കെ.ജെ ഫിലിപ്പ് കുഴികുളത്തിന്റെ പേരിലുള്ള മൂന്ന് വായ്‌പകളിൽ രണ്ട് കോടി രൂപയോളം തിരിച്ചടവ് വന്നിട്ടുണ്ട്.

NPA ആയി കണക്കാക്കിയിരുന്ന വായ്‌പകളിൽ കഴിഞ്ഞ വർഷം സെയിൽ ഓഫീസർ മുഖാന്തിരം മാത്രം 129 എണ്ണം ക്ലോസ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. അത് വഴി 8 കോടിയിൽ കൂടുതൽ തുക ബാങ്കിലേക്ക് അടപ്പിക്കാൻ സാധിച്ചു.

സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിന് ശേഷവും കൃത്യമായി തുക അടക്കുന്നവരെ ചിറ്റാളന്മാരായി ചേർത്ത് കൊണ്ട് 13 ചിട്ടികൾ ബാങ്ക് ആരംഭിക്കുകയും ടി ചിട്ടി തുകകൾ കൃത്യമായി നൽകുകയും ചെയ്യുന്നുണ്ട്. പുതിയതായി വള്ളിച്ചിറ ബ്രാഞ്ചിൽ 5 ലക്ഷം രൂപയുടെയും മറ്റ് ബ്രാഞ്ചുകളിൽ ഓരോ ലക്ഷം രൂപയുടെയും ചിട്ടികൾ ഉടൻ ആരംഭിക്കുന്നതാണ്. കേരളാ ബാങ്ക് ധനസഹായത്തോടെ ഗോൾഡ് ലോണുകളും കെ.സി.സി വായ്‌പകളും സാധാരണ വായ്‌പകളും കൂടുതലായി നൽകി വരുന്നു.

നിലവിലുള്ള വായ്പക്കുടിശ്ശിക അടക്കുന്ന മുറക്ക് പുതുക്കി നൽകുന്നതല്ലാതെ പുതിയതായി വൻതുകകളൊന്നും ഭരണ സമിതി വായ്‌പയായി അനുവദിച്ചിട്ടില്ല. ആരോപണത്തിൽ പറയുന്ന 50 ലക്ഷം രൂപ ബാങ്ക് ഇതു വരെ നൽകിയിട്ടുമില്ല.

ഇലക്ഷനടുത്തപ്പോൾ, രാഷ്ട്രീയത്തിനതീതമായി ബാങ്കിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന ഇപ്പോഴത്തെ ഭരണ സമിതിയെ ദുർബലപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി ഏതാനും ആളുകൾ ചേർന്ന് നടത്തുന്ന സത്യാഗ്രഹ സമരത്തിൽനിന്ന് നിക്ഷേപകർ വിട്ട് നിൽക്കണമെന്നും ഭരണസമിതിയോടും ജീവനക്കാരോടും സഹകരിച്ച് ഈ ബാങ്കിനെ പൂർവ്വസ്‌ഥിതിയിൽ ആക്കുന്നതിന് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !