എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ യുവതി മരിച്ച നിലയിൽ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.

തമിഴ്‌നാട് നാഗപട്ടണം സ്വദേശിനിയായ ഇസൈവാണി (40) എന്ന യുവതിയെയാണ് കാരയ്ക്കൽ എറണാകുളം എകസ്പ്രസിലെ കോച്ചിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തെ തുടർന്ന് രാവിലെ സർവീസ് നടത്തുന്ന പല ട്രെയിനുകളും വൈകി. 

പുതുച്ചേരി കാരയ്ക്കൽ നിന്ന് വൈകിട്ട് 4.30ന് പുറപ്പെടുന്ന ട്രെയിനിലാണ് ഇസൈവാണി സഞ്ചരിച്ചിരുന്നത്. ട്രെയിൻ എറണാകുളത്ത് എത്തിയ ശേഷം കോച്ചിൽ കയറിയ യാത്രക്കാരാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

റെയിൽവേ പോലീസെത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇസൈവാണിയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !