യുകെ : യുകെയിലെ പ്രമുഖ എൻഎച്ച്എസ് ട്രസ്റ്റായ ഈസ്റ്റ് കെന്റ് ഹോസ്പിറ്റലിൽ 25 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കി മൂന്ന് മലയാളി നഴ്സുമാർ.
ഐടിയു വാർഡ് മാനേജറായ ഷെറിൻ ജോർജ്, ക്രിട്ടിക്കൽ കെയർ ഔട്ട്‌റീച്ച് പ്രാക്ടീഷണർമാരായ (CCOT) ബിന്ദു സെബാസ്റ്റ്യൻ, അന്നമ്മ കുണ്ടുകുളം എന്നിവരാണ് ഈ വെള്ളിത്തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്.2001-ൽ ഈസ്റ്റ് കെന്റ് ട്രസ്റ്റ് ആദ്യമായി വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്തപ്പോൾ ആ ആദ്യ ബാച്ചിന്റെ ഭാഗമായി എത്തിയവരായിരുന്നു ഈ മൂവർ സംഘം.വിദേശ നഴ്സിങ് റിക്രൂട്ട്‌മെന്റ് ഒരു വെല്ലുവിളിയായിരുന്ന കാലത്ത്, നിശ്ചയദാർഢ്യത്തോടെയും കരുത്തോടെയും അവർ കാണിച്ച മാതൃകയാണ് പിന്നീട് ആയിരക്കണക്കിന് മലയാളി നഴ്സുമാർക്ക് യുകെയിലേക്കുള്ള വഴി തുറന്നത്.ഷെറിൻ ജോർജ് അഷ്ഫോർഡിലെ വില്യം ഹാർവി ഹോസ്പിറ്റലിൽ ഇന്റൻസീവ് ട്രീറ്റ്‌മെന്റ് യൂണിറ്റ് വാർഡ് മാനേജറായി പ്രവർത്തിക്കുന്നു.
ബിന്ദു സെബാസ്റ്റ്യൻ, അന്നമ്മ കുണ്ടുകുളം കാന്റർബറിയിലെ കെന്റ് ആൻഡ് കാന്റർബറി ഹോസ്പിറ്റലിലു, മാർഗേറ്റിലെ ക്വീൻ എലിസബത്ത് ദ ക്വീൻ മദർ ഹോസ്പിറ്റലിലും ക്രിട്ടിക്കൽ കെയർ ഔട്ട്‌റീച്ച് സ്പെഷ്യലിസ്റ്റുകളായി പ്രവർത്തിക്കുന്നു.രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായ പല സേവനങ്ങളും രൂപപ്പെടുത്തുന്നതിൽ ബിന്ദുവും അന്നമ്മയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിന്റെ ചുവരുകൾക്ക് പുറത്ത് രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിൽ ഇവരുടെ നേതൃപാടവം പ്രശംസനീയമാണ്', എന്ന് ക്രിട്ടിക്കൽ കെയർ ലീഡ് നഴ്സ് മെലാനി അഷ്റഫ് പറഞ്ഞു.
'ഞാൻ വില്യം ഹാർവി ഹോസ്പിറ്റലിൽ ചേരുമ്പോൾ ഏഴ് ബെഡ്ഡുകൾ മാത്രമുള്ള ചെറിയൊരു യൂണിറ്റായിരുന്നു ക്രിട്ടിക്കൽ കെയർ വിഭാഗം. ഇന്ന് അത് അത്യാധുനിക സൗകര്യങ്ങളുള്ള 24 ബെഡ്ഡ് യൂണിറ്റായി വളർന്നു. ഈ വളർച്ചയ്ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യമാണ്. വിദേശത്തുനിന്നുള്ള നഴ്സുമാരെ നിയമിക്കാനുള്ള ട്രസ്റ്റിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കാൻ കഠിനാധ്വാനം ചെയ്തതിൽ അഭിമാനമുണ്ട്,' എന്ന് ഷെറിൻ ജോർജ് പ്രതികരിച്ചു.
മലയാളി നഴ്സുമാരുടെ ഈ നേട്ടം യുകെയിലെ പ്രവാസി സമൂഹത്തിനും കേരളത്തിനും ഒരുപോലെ അഭിമാനകരമാണ്. അവരുടെ സേവനസന്നദ്ധതയ്ക്കും അർപ്പണബോധത്തിനും ട്രസ്റ്റ് അധികൃതർ ഔദ്യോഗികമായി നന്ദി അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.