ലണ്ടൻ : ബ്രിട്ടനിൽ ജോലി നേടുന്നതിനായി വ്യാജ പാസ്‌പോർട്ടുകളും വീസ രേഖകളും സ്പോൺസർഷിപ് സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച ആയിരക്കണക്കിന് ആളുകൾ കുടിയേറ്റ വകുപ്പിന്റെ നിരീക്ഷണത്തിൽ.
അടുത്തിടെ നടന്ന ഇമിഗ്രേഷൻ റെയ്ഡുകളിൽ വൻതോതിൽ വ്യാജരേഖകൾ പിടിച്ചെടുത്തതോടെയാണ് രാജ്യം കണ്ട ഏറ്റവും വലിയ രേഖാപരിശോധനയ്ക്ക് ഹോം ഓഫിസ് തുടക്കമിട്ടത്. പ്രധാനമായും മൂന്ന് രീതികളിലാണ് യുകെയിൽ ജോലി നേടാൻ തട്ടിപ്പുകാർ വ്യാജരേഖകൾ ഉപയോഗിക്കുന്നത്.ഷെയർ കോഡ് കെയർ മേഖലയിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത്.ഒരാൾക്ക് യുകെയിൽ ജോലി ചെയ്യാൻ അനുമതിയുണ്ടോ എന്ന് പരിശോധിക്കാനുള്ള ഓൺലൈൻ സംവിധാനമാണ് ഷെയർ കോഡ്. മറ്റൊരാളുടെ വിവരങ്ങൾ ഉപയോഗിച്ചോ സാങ്കേതികമായി കൃത്രിമം കാണിച്ചോ വ്യാജ ഷെയർ കോഡുകൾ നിർമിക്കുന്ന രീതി വർധിച്ചുവരുന്നുണ്ട്.ഹെൽത്ത് ആൻഡ് കെയർ വീസ ദുരുപയോഗം ചെയ്ത് ആയിരക്കണക്കിന് ആളുകൾ രാജ്യത്തെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പല ഏജൻസികളും ഒരാൾക്ക് നൽകുന്ന അതേ സ്പോൺസർഷിപ് രേഖകൾ ഉപയോഗിച്ച് തന്നെ ഒന്നിലധികം ആളുകളെ ജോലിക്ക് നിയമിക്കുന്നതായും പരാതിയുണ്ട്.
ഇത്തരത്തിൽ വ്യാജരേഖ നൽകി ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് ഹോം ഓഫിസ് റദ്ദാക്കിത്തുടങ്ങി. അനധികൃതമായി ആളുകളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങൾക്ക് യുകെ സർക്കാർ പിഴ കുത്തനെ കൂട്ടിയിട്ടുണ്ട്. ആദ്യമായി പിടിക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് ഓരോ അനധികൃത തൊഴിലാളിക്കും £45,000 (ഏകദേശം 48 ലക്ഷം രൂപ) വരെയാണ് പിഴ.രണ്ടാമതും കുറ്റം ആവർത്തിച്ചാൽ പിഴ £60,000 വരെയായി ഉയരും. തൊഴിലാളികൾ വ്യാജരേഖ നൽകി എന്ന് തെളിഞ്ഞാൽ അവരെ ഉടനടി തടങ്കലിലാക്കുകയും നാടുകടത്തൽ നടപടികൾ ആരംഭിക്കുകയും ചെയ്യും.
ഹോം ഓഫിസിന്റെ പുതിയ ഡിജിറ്റൽ സംവിധാനങ്ങൾ നിലവിൽ വരുന്നതോടെ വ്യാജ രേഖകൾ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാകും. 2029ഓടെ ഡിജിറ്റൽ ഐഡി നിർബന്ധമാക്കുന്നതോടെ ഇത്തരം തട്ടിപ്പുകൾ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.