രാഷ്ട്രീയ വൈരാഗ്യം മൂലം വീണ്ടും സ്ഥലംമാറ്റം; പരാതിയുമായി വനിതാ എഎസ്ഐ

കോട്ടയം:കോട്ടയം മണർകാട് സ്റ്റേഷനിലെ എഎസ്ഐ സ്വപ്ന കരുണാകരനെ അകാരണമായി സ്ഥലം മാറ്റിയെന്ന് പരാതി.

പോലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ഭരണാനുകൂല പാനലിനെതിരെ മത്സരിച്ചതിലുള്ള വൈരാഗ്യമാണ് തന്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്ന ആരോപിക്കുന്നു. 

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പരിപാടിക്കെതിരെ ഫേസ്ബുക്കിൽ കമന്റ് ചെയ്തതും നടപടിക്ക് കാരണമായതായി അവർ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ജൂലൈയിൽ വൈക്കം സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് സിപിഎം നേതൃത്വം നൽകുന്ന പാനലിനെതിരെ സ്വപ്ന നാമനിർദ്ദേശ പത്രിക നൽകിയത്. ഇതിന് പിന്നാലെ വൈക്കത്ത് നിന്ന് മണർകാടേക്ക് മാറ്റിയതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് ഇപ്പോൾ വീണ്ടും സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്. 

ഡിസംബർ 29-ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇവരെ കോട്ടയം ജില്ലയ്ക്ക് പുറത്തുള്ള എറണാകുളം റൂറലിലേക്കാണ് മാറ്റിയിരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !