ചെങ്ങന്നൂർ: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തുന്നു.
ഉച്ചയ്ക്ക് 2.48നാണ് എസ്ഐടിയുടെ 8 അംഗ സംഘം ചെങ്ങന്നൂർ മുണ്ടൻകാവ് താഴമണ്‍ മഠത്തിലെത്തിയത്. ഒരു വനിതാ പൊലീസും സംഘത്തിലുണ്ട്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാനാണു പരിശോധന.കണ്ഠര് രാജീവര് ക്ഷേത്രത്തിലെ സ്വർണപ്പാളികൾ പുറത്തേക്കു കൊണ്ടുപോകാൻ ഒത്താശ ചെയ്ത് ആചാരലംഘനത്തിനു കൂട്ടുനിന്നെന്നും തട്ടിപ്പിനു മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായെന്നുമാണ് അറസ്റ്റ് റിപ്പോർട്ടിലും റിമാൻഡ് റിപ്പോർട്ടിലുമായി പറയുന്നത്.
13–ാം പ്രതിയായ കണ്ഠര് രാജീവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പൊതുസ്വത്തിന്റെ അപഹരണം, ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.ഇന്നലെ രാവിലെ മുതൽ രഹസ്യകേന്ദ്രത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മേധാവി എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെയായിരുന്നു അറസ്റ്റ്.
വൈദ്യപരിശോധനയ്ക്കു ശേഷം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി. കോടതി ഈമാസം 23 വരെ റിമാൻഡ് ചെയ്തതിനെത്തുടർന്നു രാത്രി തിരുവനന്തപുരത്തെ സ്പെഷൽ സബ് ജയിലിലേക്കു മാറ്റി. ജാമ്യഹർജി 13നു പരിഗണിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.