വാഷിങ്ടൻ: വെനസ്വേലയിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതിനു പിന്നാലെ മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ലഹരി ഭീകരതയെ നേരിടാൻ ഈ മേഖലയിൽ സൈന്യത്തെ ഇറക്കാൻ തയാറാണെന്ന് ട്രംപ് സൂചിപ്പിച്ചു.യുഎസ് സൈനിക നടപടി മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് രാജ്യങ്ങളും ശക്തമായി അപലപിച്ചിരുന്നു. സമാധാനത്തിനും രാജ്യാന്തര നിയമത്തോടുള്ള ബഹുമാനത്തിനും കൊളംബിയ പ്രതിജ്ഞാബദ്ധമെന്നാണ് പ്രസിഡന്റ് പെട്രോ പറഞ്ഞത്.ഭീരുത്വം നിറഞ്ഞതും ക്രിമിനൽ സ്വഭാവമുള്ളതുമാണ് യുഎസ് ആക്രമണം എന്നാണ് ക്യൂബൻ പ്രസിഡന്റ് മിഗുവൽ ഡിയാസ് കാനൽ വിശേഷിപ്പിച്ചത്. ക്യൂബ വെനസ്വേലയിലെ സൈനിക നടപടിയെ ക്യൂബ എങ്ങനെ കാണണം എന്ന ചോദ്യത്തിന്, ക്യൂബ ഇപ്പോൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രമാണെന്നും അതിനാൽ തന്നെ അതേക്കുറിച്ച് സംസാരിക്കേണ്ടി വരുമെന്നുമായിരുന്നു ട്രംപ് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചത്.
ക്യൂബൻ ജനതയെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.കൊളംബിയ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ട്രംപ് രൂക്ഷമായി വിമർശിച്ചു. കൊളംബിയയിൽ കുറഞ്ഞത് മൂന്ന് പ്രധാന കൊക്കെയ്ൻ ഫാക്ടറികളെങ്കിലും ഉണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘‘ഗുസ്താവോ കൊക്കെയ്ൻ നിർമിച്ച് യുഎസിലേക്ക് അയയ്ക്കുകയാണ്. അതിനാൽ അയാൾ ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും’’– ട്രംപ് പറഞ്ഞു. വെനസ്വേലൻ തീരത്തെ യുഎസ് ആക്രമണം സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതാണെന്നും ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളുടെ ലംഘനമാണെന്നും ഗുസ്താവോ പെട്രോ ആരോപിച്ചിരുന്നു.
മെക്സിക്കോ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോമിന് രാജ്യത്തിനുമേൽ നിയന്ത്രണമില്ലെന്നും മയക്കുമരുന്ന് മാഫിയകളാണ് രാജ്യം ഭരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. മയക്കുമരുന്ന് മാഫിയകളെ തുരത്താൻ സഹായം വാഗ്ദാനം ചെയ്തപ്പോൾ അവർ അത് നിരസിച്ചുവെന്നും അതിനാൽ തങ്ങൾക്ക് എന്തെങ്കിലും ചെയ്യേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.